മും​ബൈ: പ്ര​മു​ഖ സി​നി​മ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ർ​കെ ഫി​ലിം​സി​ന്‍റെ മും​ബൈ ചെ​മ്പൂ​രി​ലെ സ്റ്റു​ഡി​യോ​യി​ലുണ്ടായ അഗ്നിബാധയില്‍ ദുഖം രേഖപ്പെടുത്തി നടന്‍ ഋഷി കപൂര്‍. ഋഷിയുടെ പിതാവും പ്രമുഖ നടനുമായ രാജ് കപൂര്‍ 1948ല്‍ പണിതതാണ് സ്റ്റുഡിയോ.

“ആര്‍കെ സ്റ്റുഡിയോയില്‍ അഗ്നിബാധ ഉണ്ടായിരിക്കുന്നു. പ്രശസ്തമായ ഒന്നാം വേദിയാണ് നമുക്ക് നഷ്ടമായത്. എന്നാല്‍ ആളപായമോ പരുക്കോ ഇല്ലാത്തതിന് നന്ദി. ആശങ്ക രേഖപ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്”, ഋഷി ട്വീറ്റ് ചെയ്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. പ്രമുഖ ടി​വി ഷോ ​ആ​യ സൂ​പ്പ​ർ ഡാ​ൻ‌​സ​റി​ന്‍റെ സെ​റ്റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ 11 യൂ​ണി​റ്റു​കളാണ് രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയത്. തീ നിയന്ത്രണവിധേയമായതായാണ് വിവരം. രാജ് കപൂറും സഹോദരങ്ങളും മക്കളും നിരവധി ചിത്രങ്ങളാണ് ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുളളത്.

സ്ഥലത്ത് ഫയര്‍ എഞ്ചിനുകളും രക്ഷാപ്രവര്‍ത്തന യൂണിറ്റും എത്തിയതും ഗതാഗതം നിയന്ത്രിച്ചതും ഗതാഗത സ്തംഭനത്തിന് ഇടയാക്കിയിരുന്നു. സ്ററുഡിയോയിലെ സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ ഷോയുടെ സെറ്റുകള്‍ പൂട്ടിയത് നാശനഷ്ടം കുറയ്ക്കാന്‍ കാരണമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ