മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഉടമസ്ഥയിലുളള പ്രശസ്ത റസ്റ്റോറന്റായ ബാസ്റ്റിയണില്‍ പോയ വീഡിയോയാണ് റിമി ഷെയര്‍ ചെയ്തിരിക്കുന്നത്. മുംബൈയിലെ വെര്‍ളി, ബാന്ദ്ര എന്നീ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബാസ്റ്റിയണില്‍ ചെന്ന് വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന റിമിയെ വീഡിയോയില്‍ കാണാം.
ക്രാബ് റൈസ്, ആനിമല്‍ പ്രോണ്‍സ്, സാലഡ് തുടങ്ങി വിഭവങ്ങളാണ് റിമി കഴിക്കുന്നത്. രുചികരമായ ഭക്ഷണമാണെന്നും റെസ്റ്റോറന്റില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നേരത്തെ ബുക്ക് ചെയ്യണമെന്നും റിമി പറയുന്നു.
ഫുഡ് വ്‌ളോഗ് എന്തായാലും പൊളിച്ചു എന്നാണ് ആരാധകരുടെ കമന്റുകള്‍. ഫിറ്റ്‌നസ് വീഡിയോകള്‍ക്കൊപ്പം ഭക്ഷണ വീഡിയോകളും ഷെയര്‍ ചെയ്യുന്ന റിമിയെ അഭിനന്ദിച്ചും കമന്റുകളുണ്ട്.
ഗായികയ്ക്കു പുറമേ അവതാരകയായും നടിയുമായെല്ലാം പേരെടുത്ത താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.