ഗായിക റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കൺമണിയും കുട്ടാപ്പിയും. റിമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് ഈ കുസൃതികുടുക്കകൾ. നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read more: ബിഗ് ബോസിനോട് ‘നോ’ പറഞ്ഞ് നിഖില
മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുക്കുകയാണ് രണ്ടുപേരും. റിമി തന്നെയാണ് ഈ പ്രമോ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
‘സൂപ്പർ 4’ റിയാലിറ്റി ഷോയുടെ രണ്ടാം സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. റിമിയെ കൂടാതെ ജ്യോത്സ്ന, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരും ജഡ്ജിങ് പാനലിലുണ്ട്.
Read more: മുക്തയുടെ ‘വൈറ്റ് ഹൗസ്’ പരിചയപ്പെടുത്തി റിമി ടോമി; വീഡിയോ