പഴയതുപോലെ അല്ല, ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ പലരുടെയും വ്യായാമം നിന്ന കണക്കാണ്. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ റിമിടോമിയ്ക്ക്. വീടിനകത്ത് വ്യായാമം ചെയ്യുന്ന റിമിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ കൗതുകമുണർത്തുന്നത്.

കുറച്ചു വർക്ക് ഔട്ട് ആവാം. എന്റെ ട്രെയിനർ ഹർഷയ്ക്ക് നന്ദി, ഡെയ്‌ലി വർക്ക് ഔട്ട് രീതികൾ പറഞ്ഞു തരുന്നതിന്…. ഫ്ളാസ്ക് എങ്കിൽ ഫ്ളാസ്ക്,” എന്ന അടിക്കുറിപ്പോടെയാണ് റിമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡംബല്‍സിനു പകരം ഫ്ളാസ്ക് വെച്ചാണ് റിമിയുടെ വ്യായാമം.

വിവേക് ഗോപനും അഹാനയും അടക്കമുള്ള നിരവധി താരങ്ങൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “നിങ്ങളൊക്കെയല്ലേ പ്രചോദനം, നിങ്ങൾക്ക് മാത്രം മതിയോ മസിൽ,” എന്നാണ് റിമിയുടെ മറുപടി കമന്റ്. കഴിഞ്ഞ ദിവസം വീട്ടിലെ ഗ്യാസുകുറ്റിയും കരിങ്കല്ലും ഒക്കെ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ വിവേക് ഗോപനും പങ്കുവച്ചിരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ജിമ്മില്‍ പോകാനാവാത്തതിന്‍റെ പോരായ്‍മ നികത്തുന്ന ആ വീഡിയോ ആണ് പ്രചോദനമെന്നാണ് റിമി സൂചിപ്പിക്കുന്നത്.

View this post on Instagram

Start ur day with fitness first

A post shared by Rimitomy (@rimitomy) on

View this post on Instagram

sunday anelum dont miss ur workout

A post shared by Rimitomy (@rimitomy) on

Read more: 20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook