Latest News

‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’, വർക്കൗട്ട് വീഡിയോയുമായി റിമി

വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

Rimi Tomy, Rimi Tomy workout video, Rimi Tomy pics, Rimi Tomy workout pics, Rimi Tomy workout video, rimi tomy photos, videos, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി, Indian express malayalam, IE malayalam

പഴയതുപോലെ അല്ല, ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയും അവതാരകയുമായ റിമി ടോമി ഇന്ന്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാൻ റിമി ഏറെ ശ്രദ്ധിച്ചിരുന്നു. വീടിനകത്ത് എങ്ങനെ വ്യായാമം ചെയ്യാം എന്നു തുടങ്ങുന്ന നിരവധി വീഡിയോകളും റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ റിമിയുടെ പുതിയ വർക്കൗട്ട് വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന അടികുറിപ്പോടെ വീട്ടിലിരുന്ന് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുൻപും റിമി തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കൈകൾ മടക്കിപിടിച്ചു മസിൽ കാണിച്ചു റിമി പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധനേടിയിരുന്നു.

Also read: സൗഹൃദത്തിന്റെ രാവുകൾ, സന്തോഷത്തിന്റെയും; കൂട്ടുകാരികൾക്കൊപ്പം നൃത്തം ചെയ്ത് ഭാവന, വീഡിയോ

പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy shares workout video instagram post

Next Story
സീതയാവാൻ 12 കോടി പ്രതിഫലം?; കരീന കപൂർ വ്യക്തമാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com