റിമിയോട് ചായക്കാശ് ചോദിച്ച് ലാലേട്ടൻ; ചായ വേണമെന്ന് ഞാൻ പറഞ്ഞോ എന്ന് റിമി

അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Rimi Tomy, റിമി ടോമി, Rimi Tomy photos, Rimi Tomy videos, Indian express malayalam, IE Malayalam

സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമായി എപ്പോഴും തിരക്കിലായിരുന്നു റിമി ടോമിയുടെ ലോകം. അപ്പോഴാണ് കൊറോണ വൈറസ് ലോകത്ത് ഭീതി പരത്തുന്നതും അപ്രതീക്ഷിതമായി ലോക്ക്‌ഡൗൺ പ്രഖ്യാപിക്കപ്പെടുന്നതും. അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങൾ എങ്ങനെ രസകരമാക്കാം എന്നതിൽ ഗവേഷണം ചെയ്യുകയാണ് റിമി ഇപ്പോൾ. ലോക്ക്‌ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്​ റിമി.

ടിക്ക് ടോക്ക് ആണ് ഇക്കുറി സ്പെഷ്യൽ. തേൻമാവിൻ കൊമ്പത്ത് എന്ന് മോഹൻലാൽ-ശോഭന ജോഡികൾ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു ഡയലോഗാണ് റിമി അവതരിപ്പിച്ചിരിക്കുന്നത്. വഴി തെറ്റി മറ്റൊരു ഗ്രാമത്തിലെത്തി അവിടെയുള്ള കടയിൽ നിന്നും ചായ കുടിച്ചതിന് ശേഷമുള്ള ഏറെ ചിരിപ്പിച്ചൊരു ഡയലോഗ്.

അങ്ങനെ ഞാനും ലാലേട്ടന്റെ കൂടെ അഭിനയിച്ചേ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കയ്യിൽ കിട്ടിയ ഫ്ളാക്സ് വെച്ച് വ്യായാമം ചെയ്തും പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും ടിക്ടോക്ക് ചെയ്തുമൊക്കെ ലോക്ക്‌ഡൗൺ കാലത്തെ വിരസത അകറ്റുകയാണ് റിമി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

Read More: ഇത് റിമിയുടെ ലോക്ക്ഡൗണ്‍ കാല ഡാൻസ്; ആടിത്തകർത്ത് താരം

അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. “ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാർക്കും ഹാപ്പി ഈസ്റ്റർ. നമ്മളും ഉടനെ ഈ സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും,” എന്ന കുറിപ്പോടെ സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്.ക്വാറന്റെയിൻ കാലത്തുും ഫിറ്റ്‌നസ് കാര്യങ്ങളിൽ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ പലരുടെയും വ്യായാമം നിന്ന കണക്കാണ്. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ റിമിടോമിയ്ക്ക്. വീടിനകത്ത് വ്യായാമം ചെയ്യുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy shares tik tok video mohanlal

Next Story
ഋഷി കപൂറിന്റെ ഓർമയിൽ ഭാര്യ നീതുവും മകൻ രൺബീറുംrishi kapoor passed away rishi kapoor death rishi kapoor news rishi kapoor rishi kapoor death reason rishi kapoor dies rishi kapoor age rishi kapoor movies rishi kapoor latest movies rishi kapoor died rishi kapoor films actor rishi kapoor rishi kapoor death news rishi kapoor latest news rishi kapoor health issue rishi kapoor acting career rishi kapoor news today, ranbir kapoor, ranbir kapoor pics, rishi kapoor prayer meet, neetu kapoor
The moderation of comments is automated and not cleared manually by malayalam.indianexpress.com