ചില ചിത്രങ്ങള്‍ക്ക്, അവ കൊണ്ട് വരുന്ന ഓര്‍മ്മകള്‍ക്ക്, കാലമേറെയായാലും ചെറുപ്പം അകലില്ല. അത്തരത്തില്‍ ഒരു ചിത്രവും ഓര്‍മ്മയും പങ്കു വയ്ക്കുകയാണ് ഗായിക റിമി ടോമി. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത്, നാട്ടിലെ ഒരു പരിപാടിയ്ക്കായി മൈക്കിനു മുന്നില്‍ നില്ക്കുന്ന കുട്ടി റിമിയുടെ ചിത്രമാണത്. വേദിയില്‍ പാടുന്ന റിമിയ്ക്കൊപ്പം പരിപാടിയില്‍ അതിഥിയായി എത്തിയ നടന് ജഗദീഷിനേയും കാണാം.
‘ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. സൂക്ഷിച്ച് നോക്കണേ. സ്ഥലം പാലാ ടൌണ്‍ ഹാള്‍, ഞാന്‍ ഏഴാം ക്ലാസ്സില്‍. ആദ്യമായി കാണുന്ന സിനിമാ താരമാണ് നടുക്കിരിക്കുന്ന നമ്മുടെ ജഗദീഷേട്ടന് (കാണാന്‍ അന്നും ഇന്നും ഒന്ന് പോലെ). ഒരു സിനിമാ നടന് ഗസ്റ്റ് ആയി വന്ന സന്തോഷത്തില്‍ ആ നാട്ടിലെ പാട്ടുകാരിക്കുട്ടി (ഞാന്‍.) സൈഡില്‍ നിന്ന് പാടുന്നു… മധുരം ജീവാമൃത ബിന്ദു, ഹൃദയം പാടും ലയ സിന്ധു…,’ റിമി കുറിച്ചു.
ലോക്ക്ഡൌണ്‍ കാലത്ത് ഒരു യുട്യൂണ് ചാനല്‍ തുടങ്ങിയ റിമി ടോമി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ വെയിറ്റ് ലോസ് വിശേഷങ്ങളും, പാചക പരീക്ഷണങ്ങളും ഒക്കെ ഇവര്‍ വീഡിയോയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഒപ്പം സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണിയും ഒക്കെ നിറയുന്ന സ്വകാര്യ വിശേഷങ്ങളും റിമി ഇന്‍സ്റ്റാഗ്രാം, യുട്യൂബ് തുടങ്ങിയ വഴി ആരാധകരുമായി പങ്കിടുന്നുണ്ട്.