ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. ഗായികയായും അവതാരകയായും നടിയായുമൊക്കെ തിളങ്ങുന്ന റിമി ടോമി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.
പൊതുവെ യാത്രാപ്രേമിയായ റിമി ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നതും യാത്രകളെ തന്നയൊണ്. പഴയൊരു യാത്രയുടെ ഓർമ പങ്കിടുന്ന വീഡിയോ ആണ് റിമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന റിമി ടോമിയെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
Read more: സാരിയിൽ അതിസുന്ദരിയായി റിമിടോമി; വാതിക്കലെ വെള്ളരിപ്രാവേ എന്ന് ആരാധകർ