scorecardresearch
Latest News

അയർലൻഡിൽ ചുറ്റിക്കറങ്ങി റിമി; ചിത്രങ്ങൾ

സഹോദരൻ റിങ്കു ടോമിയ്ക്ക് ഒപ്പം അയർലൻഡിലാണ് റിമി ഇപ്പോൾ

അയർലൻഡിൽ ചുറ്റിക്കറങ്ങി റിമി; ചിത്രങ്ങൾ

ഗായിക, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് റിമി.

തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടുന്ന സമയം യാത്ര പോവാൻ ഏറെയിഷ്ടപ്പെടുന്ന ഒരു യാത്രാപ്രേമി കൂടിയാണ് റിമി. സഹോദരൻ റിങ്കു ടോമിയ്ക്ക് ഒപ്പം അയർലൻഡിലാണ് റിമി ഇപ്പോൾ. അയർലൻഡ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവക്കുകയാണ് റിമി.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rimi tomy shares ireland holiday photos