Latest News

‘കണ്ണിൻ വാതിൽ ചാരാതെ’; കൺമണിയെ മാറോട് ചേർത്ത് റിമി ടോമി

നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി

Rimi Tomy, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ഗായിക റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കൺമണിയും കുട്ടാപ്പിയും. റിമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് ഈ കുസൃതികുടുക്കകൾ. നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: എന്റെ നെഞ്ചാകെ നീയല്ലേ; റിമിക്കൊപ്പം വേദിയിൽ എത്തിയ കൺമണിയും കുട്ടാപ്പിയും

ഇക്കുറി കൺമണിയെ മാറോട് ചേർത്തു പിടിച്ചുറങ്ങുന്ന മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ദിലീപ്, മീരാനന്ദൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘മുല്ല’ എന്ന ദിലീപ് ചിത്രത്തിലെ “കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ” എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തോടൊപ്പം റിമി ചേർത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ അടുത്തിടെ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുത്താണ് രണ്ടുപേരും തിരിച്ചു പോയത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

‘സൂപ്പർ 4’ റിയാലിറ്റി ഷോയുടെ രണ്ടാം സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. റിമിയെ കൂടാതെ ജ്യോത്സ്ന, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ എന്നിവരും ജഡ്ജിങ് പാനലിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy shares her niece photo

Next Story
യാത്രയിൽ കൂട്ടായവർക്ക് നന്ദി; ഫാൽക്കെ പുരസ്കാര നിറവിൽ രജനികാന്ത്rajinikanth, rajinikanth dadasaheb phalke award, rajinikanth latest, rajinikanth news, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com