റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണിയും. ഇപ്പോഴിതാ, വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയും കുട്ടാപ്പിയുടെ അനിയത്തിയുമായ കുട്ടിമണിയുടെ മാമോദീസ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് റിമി.
റിമിയുടെ സഹോദരി റീനുവിന്റെയും രാജുവിന്റെയും ഇളയ മകളാണ് കുട്ടിമണി.
Read Here: എവര്‍ഗ്രീന്‍ നടനും നാട്ടിലെ പാട്ടുകാരിക്കുട്ടിയും
അടുത്തിടെ മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുക്കുകയാണ് രണ്ടുപേരും.
Read more: മുക്തയുടെ ‘വൈറ്റ് ഹൗസ്’ പരിചയപ്പെടുത്തി റിമി ടോമി; വീഡിയോ