രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രമാണിച്ച് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ പലരും തങ്ങളുടെ കലാപരമായ കഴിവുകൾ പുറത്തെടുത്ത് തുടങ്ങി. ഡാൻസ്, പാട്ട്, ചിത്രം വര, ഗാർഗനിങ്, പാചകം, എഴുത്ത്, വായന തുടങ്ങി തിരക്കിലാണ് എല്ലാവരും. നമ്മുടെ റിമി ടോമിയാകട്ടെ പാട്ട് മാത്രമല്ല, ഡാൻസുകൂടി കളിച്ചാണ് ലോക്ക്ഡൗണ്‍ കാലം ആഘോഷമാക്കുന്നത്. തന്റെ ഡാൻസ് വീഡിയോ റിമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.

Read More: ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിലൊന്ന്: റിമി ടോമി

റിമ പൊതുവേ ഒരു പോസിറ്റിവിറ്റിയുടെ ആളാണെന്ന് എല്ലാവർക്കുമറിയാം. സ്റ്റേജ് പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും റിമിയുണ്ടെങ്കിൽ പിന്നെ ആഘോഷമാണ്. പാട്ട് പാടാൻ വേദിയിൽ കയറിയാൽ പിന്നെ എല്ലാവരേയും കൈയിൽ എടുത്തേ റിമി അടങ്ങൂ.

അടുത്തിടെ ഈസ്റ്ററിന് പാട്ടുപാടുന്ന വീഡിയോയും റിമി പങ്കുവച്ചിരുന്നു. “ഈ വർഷത്തെ ഏറ്റവും നല്ല ഓർമകളിൽ ഒന്ന്. എല്ലാ സഹോദരിസഹോദരന്മാർക്കും ഹാപ്പി ഈസ്റ്റർ. നമ്മളും ഉടനെ ഈ സാഹചര്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും,” എന്ന കുറിപ്പോടെ സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് വായനയ്ക്ക് ഒപ്പം പാടുന്ന ഒരു വീഡിയോയാണ് റിമി പങ്കുവച്ചത്.

ക്വാറന്റെയിൻ കാലത്തുും ഫിറ്റ്‌നസ് കാര്യങ്ങളിൽ ശ്രദ്ധാലുവാണ് റിമി ടോമി. ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ റിമി നിരവധി തവണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ പലരുടെയും വ്യായാമം നിന്ന കണക്കാണ്. എന്നാൽ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ റിമിടോമിയ്ക്ക്. വീടിനകത്ത് വ്യായാമം ചെയ്യുന്ന ഒരു വീഡിയോയും റിമി പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook