കുഞ്ഞോളെ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ; റിമിയുടെ കുട്ടിപ്പട്ടാളം

ഇക്കുറി കുട്ടാപ്പിക്കും കൺമണിക്കും കുട്ടിമണിക്കും ഒപ്പം ഒരു പാട്ടു പാടിക്കൊണ്ടുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്

Rimi Tomy, Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണിയും. ഇപ്പോൾ റിമിയുടെ കുട്ടിപ്പട്ടാളത്തിലേക്ക് ഒരു അതിഥി കൂടി വന്നിരിക്കുകയാണ്. അത് മറ്റാരുമല്ല, വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയും കുട്ടാപ്പിയുടെ അനിയത്തിയുമായ കുട്ടിമണിയാണ്.

ഈ കുട്ടിപ്പട്ടാളത്തോടൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും റിമി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി കുട്ടാപ്പിക്കും കൺമണിക്കും കുട്ടിമണിക്കും ഒപ്പം ഒരു പാട്ടു പാടിക്കൊണ്ടുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. ‘പച്ചക്കറിക്കായ തട്ടിൽ’ എന്ന പാട്ടാണ് കുട്ടിമണിക്ക് വേണ്ടി റിമിയും കുട്ടാപ്പിയും കൺമണിയും പാടുന്നത്.

കഴിഞ്ഞദിവസം കുട്ടിമണിയുടെ മാമോദീസ വിശേഷങ്ങൾ പ്രേക്ഷകരുമായി റിമി പങ്കുവച്ചിരുന്നു. റിമിയുടെ സഹോദരി റീനുവിന്റെയും രാജുവിന്റെയും ഇളയ മകളാണ് കുട്ടിമണി.

അടുത്തിടെ മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

തമാശകളും കളിചിരികളും പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുക്കുകയാണ് രണ്ടു പേരും.

Read Here: എവര്‍ഗ്രീന്‍ നടനും നാട്ടിലെ പാട്ടുകാരിക്കുട്ടിയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy shares funny video with children

Next Story
‘മോഹൻലാലിന്റെ ഏദൻതോട്ടം’; വീഡിയോ പങ്കുവെച്ച് കൃഷി മന്ത്രിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com