scorecardresearch

ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

ബഗ്ഗി കാറിൽ യാത്ര ചെയ്യുന്ന റിമിക്കൊപ്പം നടന്മാരായ ജോജു ജോർജ്, കുഞ്ചൻ, മഞ്ജു പിള്ള, ഗായകൻ എംജി​ ശ്രീകുമാർ, ഭാര്യ ലേഖ എന്നിവരെയും കാണാം, വൈറലായി വീഡിയോ

ബഗ്ഗി കാറിൽ യാത്ര ചെയ്യുന്ന റിമിക്കൊപ്പം നടന്മാരായ ജോജു ജോർജ്, കുഞ്ചൻ, മഞ്ജു പിള്ള, ഗായകൻ എംജി​ ശ്രീകുമാർ, ഭാര്യ ലേഖ എന്നിവരെയും കാണാം, വൈറലായി വീഡിയോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rimy Tomy

എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമിയ്ക്ക്. 

Advertisment

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ 10 ചിത്രങ്ങൾ

ഇപ്പോഴിതാ, റിമി ടോമി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. എയർപോർട്ടിൽ നിന്നും ബഗ്ഗി കാറിൽ യാത്ര ചെയ്യുന്ന വിഡിയോയാണ് റിമി പങ്കുവച്ചത്. റിമിയ്ക്ക് ഒപ്പം നടന്മാരായ ജോജു ജോർജ്, കുഞ്ചൻ, മഞ്ജു പിള്ള, ഗായകൻ എംജി​ ശ്രീകുമാർ, ഭാര്യ ലേഖ എന്നിവരെയും കാണാം. 

Also Read: അനുമോളേ, ആ കപ്പ് വാങ്ങി പിആറിനു കൊടൂക്കൂ; സർകാസം പോസ്റ്റുമായി ദിയ സന; Bigg Bossmalayalam 7

പരസ്പരം തമാശ പറഞ്ഞാണ് ഈ സംഘത്തിന്റെ യാത്ര.  ഇതൊരു വെറൈറ്റി യാത്രയായിപ്പോയി എന്നാണ് റിമിയുടെ കമന്റ്. ഇടയ്ക്ക്, എയർപോർട്ടിലൂടെ നടന്നുപോകുന്ന ആസിഫ് അലിയടക്കമുള്ള താരങ്ങളെ കുറിച്ചും റിമി വീഡിയോയിൽ പറയുന്നുണ്ട്. ‘അവർക്കൊന്നും വണ്ടിയില്ല കേട്ടോ’ എന്നാണ് തമാശയായി റിമി പറയുന്നത്. ഉടനെ എത്തി കുഞ്ചന്റെ കൗണ്ടർ. ‘അവരൊന്നും നമ്മുടെയത്ര റിച്ച് അല്ലല്ലോ'. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 

Advertisment

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങുന്ന അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

"അത്യാവശ്യം എയർ പോർട്ടിൽ തന്നെ ഒരു പ്രോഗ്രാം വെക്കാൻ ഉള്ള ടീം ഉണ്ടല്ലോ വണ്ടിയിൽ," എന്നാണ് ആരാധകരുടെ കമന്റ്. 

Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!

Rimi Tomy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: