എന്റെ നാത്തൂൻ, എന്നെ മനസിലാക്കുന്നവൾ; മുക്തയെ കുറിച്ച് റിമി

സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത

Rimi Tomy, റിമി ടോമി, Muktha, മുക്ത, Rimi tomy dance video, Rimi tomy viral video, Onam 2019, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മലയാളി പ്രേക്ഷകരുടെ പ്രിയ നായിക മുക്തയും പ്രിയ ഗായിക റിമിയും നാത്തൂൻമാരാണ്. അതായത് റിമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത. ഇപ്പോൾ മുക്തക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കു വച്ചിരിക്കുകയാണ് റിമി.

“എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നു പറഞ്ഞുകൊണ്ടാണ് റിമി ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.

റിമിയുടെ സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. മുക്തയും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ കൊച്ചിയിലെ മുക്തയുടെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തിക്കൊണ്ട് റിമി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു. വീടിന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിൽ. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ഓണത്തിന് മുക്തയോടൊപ്പമുള്ള രസകരമായൊരു വീഡിയോ റിമി പങ്കുവച്ചിരുന്നു. ഇരുവരും ചേർന്നുള്ള ഡാൻസിന്റെ വീഡിയോ ആയിരുന്നു അത്. സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയായിരുന്നു ഈ നാത്തൂൻമാരുടെ ഡാൻസിന്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy shares a beautiful photo with sister in law muktha

Next Story
മുണ്ടും ജുബ്ബയുമായി അച്ചായൻ സ്റ്റൈലിൽ പൃഥ്വിരാജ്; വീഡിയോ പങ്കു വെച്ച് സുപ്രിയSupriya Menon, സുപ്രിയ മേനോൻ, Prithviraj,പൃഥ്വിരാജ്, Prithviraj new movie,പൃഥ്വിരാജ് പുതിയ സിനിമ, Prithviraj Kaduva movie, പൃഥ്വിരാജ് കടുവ സിനിമ, Kaduva location pictures, കടുവ ലൊക്കേഷൻ ചിത്രം, Kaduva location video, Prithviraj viral video, പൃഥ്വിരാജ് വൈറൽ വീഡിയോ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com