scorecardresearch

‘ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം’, സന്തോഷം പങ്കു വച്ച് റിമി

വിമാന യാത്രയ്ക്കിടയിലുണ്ടായ അനുഭവം റിമി പങ്കു വച്ചിരിക്കുകയാണ്.

‘ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം’, സന്തോഷം പങ്കു വച്ച് റിമി

റിമി ടോമി തന്റെ ആരാധിക എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുകയാണ്. വിമാന യാത്രയ്ക്കിടയില്‍ അതിലെ എയര്‍ ഹോസ്റ്റസാണ് റിമിയിക്കു ഇതു സമ്മാനിച്ചത്.’ ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിയ്ക്കാറുണ്ട്. ഫിറ്റ്‌സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്’ ഇങ്ങനെയാണ് കുറുപ്പില്‍ എഴുതിയിരിക്കുന്നത്.

“മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു.ഫ്ലൈറ്റ് നു ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റർ തന്നു ,ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം ,വായിച്ചപ്പോൾ അതിലേറെ സന്തോഷo തോന്നിയ ഒരു കാര്യം പങ്കുവയ്ക്കുന്നു സത്യത്തിൽ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്”എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് റിമി പറഞ്ഞത്.

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയ്ക്കു പുറമേ അവതാരകയായും നടിയുമായെല്ലാം പേരെടുത്ത താരമാണ് റിമി.ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rimi tomy share a letter written by her fan