scorecardresearch

എന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച ഫോൺ കോൾ അതായിരുന്നു, താങ്ങാനാവാതെ ഞാൻ വീണുപോയി: കണ്ണീരോടെ റിമി ടോമി

"ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോൺകോൾ അതായിരുന്നു"

"ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോൺകോൾ അതായിരുന്നു"

author-image
Entertainment Desk
New Update
Rimi Tomy| Rimi Tomy latest| Rimi Tomy emotional video| റിമി ടോമി

റിമി ടോമി

അവതാരക, നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗായിക റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. വേദികളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം ചിരിയോടെയും പ്രസരിപ്പോടെയും മാത്രമേ റിമിയെ ഭൂരിഭാഗം പേരും കണ്ടിട്ടുണ്ടാവൂ.

Advertisment

എന്നാൽ ജീവിതത്തിൽ എപ്പോഴും സങ്കടപ്പെടുത്തുന്ന ഒരോർമ്മയെ കുറിച്ച് സംസാരിക്കുന്ന റിമിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓർമകളിൽ വിങ്ങുകയാണ് റിമി.

"ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോൺകോൾ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളാണ്, പെട്ടെന്നൊരു കാളിലൂടെ ആ ആൾ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്. ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞുവന്നപ്പോൾ ഒരു കോൾ. മമ്മിയുടെ ഫോണിൽ നിന്നാണ്, 'പപ്പ ആശുപത്രിയിൽ ആണെന്ന്'. പെട്ടെന്ന് എനിക്ക് മനസ്സിലായില്ല, അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. 'പപ്പ, ഹീ ഈസ് നോ മോർ' അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാൻ പോലും പറ്റിയില്ല. ഞാൻ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു," റിമി പറയുന്നു.

2014ലാണ് റിമിയുടെ പപ്പയും സൈനികനുമായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്.

Advertisment

"മരിക്കുമ്പോൾ അന്‍പത്തേഴ് വയസ്സ് മാത്രമേ പപ്പയ്ക്ക് ഉണ്ടായിരുന്നുള്ളൂ, വളരെ ചുറു ചുറുപ്പോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പെട്ടന്ന് ഒരു ദിവസം ഹൃദയ സ്തംഭനം ഉണ്ടാവുകയായിരുന്നു. പപ്പയെ കുറിച്ച് പറയുമ്പോള്‍ ഇനി കരയില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കരഞ്ഞ് പോവും," ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോട് പപ്പയെ കുറിച്ച് സംസാരിക്കുമ്പോൾ റിമി പറഞ്ഞ വാക്കുകളിങ്ങനെ.

ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം 'ചിങ്ങമാസം വന്നുചേർന്നാൽ' ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Rimi Tomy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: