scorecardresearch

സൗഹൃദമെന്നുമൊരു സുന്ദര കിസ്സ… രഞ്ജിനിമാർക്കൊപ്പം റിമി ടോമി; ചിത്രങ്ങൾ

മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്

Rimi tomy, ranjini haridas, ranjini jose, Rimi tomy latest photos, ranjini haridas latest photos, ranjini jose latest photos, റിമി ടോമി, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, Indian express malayalam, IE malayalam

മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖങ്ങളാണ് റിമി ടോമി, രഞ്ജിന് ഹരിദാസ്, രഞ്ജിനി ജോസ് എന്നിവർ. റിമിയും രഞ്ജിനി ജോസും പാട്ടിലൂടെ മലയാളികളുടെ​ ഇഷ്ടം കവർന്നപ്പോൾ അവതാരകയായി എത്തിയാണ് രഞ്ജിനി ഹരിദാസ് മലയാളികളുടെ സ്വീകരണമുറിയിലെ പരിചിതമുഖമായി മാറിയത്.

Read more: വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ? മാസ് മറുപടിയുമായി റിമി ടോമി

തങ്ങളുടെ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച്, പുതിയ വഴിത്താരകൾ കണ്ടെത്തി മുന്നേറുമ്പോഴും പരസ്പരമുള്ള സൗഹൃദത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഇവർ. ഇപ്പോഴിതാ, മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

Read more: സ്റ്റൈലിഷ് ചിത്രങ്ങളുമായി രഞ്ജിനി ജോസ്

ചലച്ചിത്ര പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശബ്ദത്തിനുടമയാണ് ഗായിക രഞ്ജിനി ജോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക്‌ വേണ്ടി പാടിയിട്ടുള്ള ഗായികയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. രഞ്ജിനി തന്നെയാണ് ഈ ഇംഗ്ലീഷ് ഗാനത്തിന് ഈണം പകർന്നു പാടിയിരിക്കുന്നത്.

എൺപതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ റാം നായര്‍ ആണ് രഞ്ജിനിയുടെ ഭർത്താവ്.

Read more: കൂട്ടുകാരനെ പരിചയപ്പെടുത്തി രഞ്ജിനി; ആശംസകളുമായി ആരാധകർ

മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rimi tomy ranjini haridas ranjini jose photos