സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത. പൊതുവെ വീട് അലങ്കരിച്ചു വെയ്ക്കാനും ഇൻഡോർ ഗാർഡനിങ്ങിലുമെല്ലാം ഏറെ താൽപ്പര്യമുള്ള മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തുകയാണ് റിമി ടോമി.
ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു. വീടിന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിൽ. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.
View this post on Instagram
View this post on Instagram
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.
Read More: ‘ദൃശ്യ’ത്തിനും മുകളിൽ പോകും ‘പ്രേമം’ എന്ന് അൽഫോൺസ് നിരന്തരം പറഞ്ഞു: നിവിൻ പോളി
2015ലായിരുന്നു റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയും മുക്തയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഒരു മകളാണ്. അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.
കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.
View this post on Instagram
4 വർഷത്തിനു ശേഷം ഒന്നു കളിച്ചു നോക്കിയതാ……. ഒരുപാട് സന്തോഷം നിറഞ്ഞ ഓണം :)))
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി’ എന്ന സീരിയലിലൂടെ തിരിച്ചെത്തിയിരുന്നു.
Read more: Koodathayi: ‘കൂടത്തായി’യിലെ ജോളിയായി മുക്തയുടെ ഗംഭീര തിരിച്ചുവരവ്