സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമായി എപ്പോഴും തിരക്കിലായിരുന്നു റിമി ടോമിയുടെ ലോകം. അപ്പോഴാണ് കൊറോണ വൈറസ് ലോകത്ത് ഭീതി പരത്തുന്നതും അപ്രതീക്ഷിതമായി ലോക്ക്‌ഡൗൺ പ്രഖ്യാപിക്കപ്പെടുന്നതും. അവിചാരിതമായി ലഭിച്ച നീണ്ട ഒഴിവുദിനങ്ങൾ എങ്ങനെ രസകരമാക്കാം എന്നതിൽ ഗവേഷണം ചെയ്യുകയാണ് റിമി ഇപ്പോൾ. ലോക്ക്‌ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്​ റിമി.

കയ്യിൽ കിട്ടിയ ഫ്ളാക്സ് വെച്ച് വ്യായാമം ചെയ്തും പാട്ടുകൾക്കൊപ്പം നൃത്തം ചെയ്തും ടിക്ടോക്ക് ചെയ്തുമൊക്കെ ലോക്ക്‌ഡൗൺ കാലത്തെ വിരസത അകറ്റുകയാണ് റിമി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, റിമി ഷെയർ ചെയ്ത ചില ഫൺ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഫോണിലെ എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് രാജ്ഞിയായും രാജാവായും ഭടനായുമൊക്കെ മാറിയിരിക്കുകയാണ് റിമി.

View this post on Instagram

A post shared by Rimitomy (@rimitomy) on

മഹിഷ്മതി സാമ്രാജ്യത്തിൽ നിന്നാണോ? രാജമാതാ എവിടെ?, ഏതു രാജ്യത്തെ രാജാവാണ് താങ്കൾ?, എന്തോ എവിടയോ ഒരു തകരാറു പോലെ, ക്വീൻ റിമി, പാലയിലെ രാജകുമാരി എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ആരാധകരുടെ കമന്റുകൾ.

Read more: ഇത് റിമിയുടെ ലോക്ക്ഡൗണ്‍ കാല ഡാൻസ്; ആടിത്തകർത്ത് താരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook