ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയായ റിമി ടോമി. റിമിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോഡലിനെ പോലെ തിളങ്ങുകയാണ് റിമി ചിത്രങ്ങളിൽ.
View this post on Instagram@mayoorajewels_by_archana @arun_photograps_ @shoshanks_makeup @sabarinathk_ @fatiz_bridal_emporio
View this post on Instagram@fatiz_bridal_emporio @shoshanks_makeup @sabarinathk_ @arun_photograps_ @mayoorajewels_by_archana
View this post on Instagram
പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.
ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ വീട്ടിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിമി പങ്കുവച്ചിരുന്നു.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന നയമാണ് വ്യായാമത്തിന്റെ കാര്യത്തിൽ റിമിടോമിയ്ക്ക്. “കുറച്ചു വർക്ക് ഔട്ട് ആവാം. എന്റെ ട്രെയിനർ ഹർഷയ്ക്ക് നന്ദി, ഡെയ്ലി വർക്ക് ഔട്ട് രീതികൾ പറഞ്ഞു തരുന്നതിന്…. ഫ്ളാസ്ക് എങ്കിൽ ഫ്ളാസ്ക്,” എന്ന അടിക്കുറിപ്പോടെയാണ് റിമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡംബല്‍സിനു പകരം ഫ്ളാസ്ക് വെച്ചാണ് റിമിയുടെ വ്യായാമം.
വിവേക് ഗോപനും അഹാനയും അടക്കമുള്ള നിരവധി താരങ്ങൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “നിങ്ങളൊക്കെയല്ലേ പ്രചോദനം, നിങ്ങൾക്ക് മാത്രം മതിയോ മസിൽ,” എന്നാണ് റിമിയുടെ മറുപടി കമന്റ്. കഴിഞ്ഞ ദിവസം വീട്ടിലെ ഗ്യാസുകുറ്റിയും കരിങ്കല്ലും ഒക്കെ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ വിവേക് ഗോപനും പങ്കുവച്ചിരുന്നു. ലോക്ക് ഡൌണ്‍ കാലത്ത് ജിമ്മില്‍ പോകാനാവാത്തതിന്റെ പോരായ്മ നികത്തുന്ന ആ വീഡിയോ ആണ് പ്രചോദനമെന്നാണ് റിമി സൂചിപ്പിക്കുന്നത്.
View this post on Instagram
View this post on Instagram
Read more: 20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി