Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘കമ്മണി കുട്ടിയുടെ ഒമയോ ഡാൻസ്’; വീഡിയോ പങ്കുവെച്ച് റിമി ടോമി

സിംഹാസനം എന്ന പൃഥ്വിരാജ് ചിത്രത്തിൽ റോണി റാഫേൽ സംഗീതം ചെയ്ത് റിമി ടോമി തന്നെ പാടിയ പാട്ടിനാണ് കണ്മണി കുട്ടി ഡാൻസ് കളിക്കുന്നത്

Rimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മലയാള പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നടിയും നർത്തകിയുമായ മുക്ത. മുക്തയെ പോലെ മുക്തയുടെ മകൾ കണ്മണിയേയും ആരാധകർക്ക് വളരെ ഇഷ്ടമാണ്. കണ്മണിയുടെ വിഡിയോകളും ചിത്രങ്ങളും മുക്തയും റിമി ടോമിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, കണ്മണി കുട്ടിയുടെ ഒരു ഡാൻസ് വീഡിയോ പങ്കു വയ്ക്കുകയാണ് റിമി ടോമി.

‘കമ്മണി കുട്ടിയുടെ ഒമയോ ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ്‌ റിമി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘സിംഹാസനം’ എന്ന പൃഥ്വിരാജ് ചിത്രത്തിൽ റോണി റാഫേൽ സംഗീതം ചെയ്ത് റിമി ടോമി തന്നെ പാടിയ പാട്ടിനാണ് കണ്മണി കുട്ടി ഡാൻസ് കളിക്കുന്നത്.

ഗോൾഡൻ പാവാടയും നീല ടോപ്പും ധരിച്ചാണ് കുഞ്ഞു കണ്മണി ഒമയോ പാട്ടിന് ചുവടുവെക്കുന്നത്. റിമിയും മുക്തയും പങ്കുവെച്ച വീഡിയോക്ക് താഴെ ഒരുപാട് പേരാണ് കണ്മണിയുടെ ഡാൻസിന് കയ്യടികളുമായി എത്തുന്നത്. കണ്മണിയുടെ ചിരിയും ഡാൻസും ഇഷ്ടമായി എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

Read Also: ഇന്ദുമതിയായി ബിന്ദു പണിക്കർ വീണ്ടും, ഒപ്പം മകളും സായികുമാറും

റിമി ടോമി ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ്. ഇടക്ക് തന്റെ ഓരോ വിശേഷങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ‘ചട്ടന്മാരെ അത്രക്ക് ഒന്നും ഇല്ലെങ്കിലും കുറച്ചൊക്കെ മസിൽ എനിക്കും ഉണ്ട്’ എന്ന് പറഞ്ഞ് പങ്കുവെച്ച ഫോട്ടോ വൈറലായിരുന്നു.

അജു വർഗീസ്, ഒമർ ലുലു എന്നിവരൊക്കെ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു. ‘മസ്സിൽടോമി’ എന്നായിരുന്നു ഒമർ ലുലു ചിത്രത്തിന് കമന്റ് ചെയ്തത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy instagram post kanmani kutti dance video

Next Story
ഇന്ദുമതിയായി ബിന്ദു പണിക്കർ വീണ്ടും, ഒപ്പം മകളും സായികുമാറുംBindu Paniker, Bindu Paniker daughter, Bindu paniker family, Bindu Paniker sai kumar, ബിന്ദു പണിക്കർ, സായ് കുമാർ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com