പഴങ്കഞ്ഞി എന്ന സുമ്മാവാ… റിമി ടോമിയോട് ചോദിച്ചാൽ അറിയാം

മംഗലാപുരത്തെ ‘കാന്താരി’ എന്ന ഹോട്ടലിൽനിന്നു പഴങ്കഞ്ഞി കുടിക്കുന്ന ചിത്രമാണു റിമി ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്

Rimi Tomy, റിമി ടോമി, Singer Rimi Tomy, ഗായിക റിമി ടോമി, Kantharis, കാന്താരീസ്, Pazhanganji, പഴങ്കഞ്ഞി, Mangalapuram, മംഗലപുരം, iemalayalam, ഐഇ മലയാളം

മലയാളികൾക്ക് റിമി ടോമി ഒരു ഗായിക മാത്രമല്ല, ഒരൊന്നൊന്നര അവതാരക കൂടിയാണ്. റിമി അവതരിപ്പിക്കുന്ന പരിപാടികൾ ചുമ്മാ അങ്ങനെ കണ്ടിരിക്കാൻ രസമാണ്. പ്രതീക്ഷിക്കാതെയാകും ചില സന്ദർഭങ്ങളിൽ റിമിയുടെ കോമഡി നമ്പർ എത്തുക. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ല. റിമിയുടെ ഈ ഊർജത്തിന്റെ രഹസ്യം എന്താണ്?

പണ്ടൊരിക്കൽ ഒരു പരിപാടിക്കിടെ ഇതേ ചോദ്യം ചോദിച്ച മീരാ നന്ദനോട് റിമി പറഞ്ഞത് മൂന്നു നേരം പഴങ്കഞ്ഞി കുടിച്ചാൽ മതിയെന്നാണ്. അതു സത്യമാണെങ്കിലും അല്ലെങ്കിലും റിമിക്ക് പഴങ്കഞ്ഞിയോട് ഒരു പ്രത്യേക സ്നേഹമുണ്ട്.

Read More: ഓണാഘോഷത്തിനിടെ മുക്തയ്ക്ക് ഒപ്പം ചുവടു വെച്ച് റിമി ടോമി

മംഗലപുരത്തെ ‘കാന്താരി’ എന്ന ഹോട്ടലിൽ നിന്നു പഴങ്കഞ്ഞി കുടിക്കുന്ന ചിത്രമാണു റിമി ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്. കൂടെ നല്ല കൊഴുവ ഫ്രൈയും മീൻ കറിയുമുണ്ട്. ‘ഇടയ്‌ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആകാം,’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി റിമി നൽകിയത്.

 

View this post on Instagram

 

idak oru pazhenkanji oke avam##mangalapuram#kantharis

A post shared by Rimitomy (@rimitomy) on

ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡുമൊക്കെ ശീലമാക്കിയ തലമുറയ്ക്ക് പഴങ്കഞ്ഞി പരിചയപ്പെടുത്തുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളുമുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം എൻഎച്ച്‌ വഴി പോകുമ്പോൾ മംഗലപുരം എന്ന സ്ഥലത്ത് പഴങ്കഞ്ഞിക്കു പേരു കേട്ട ഒരു കടയുണ്ട്. ഹോട്ടൽ കാന്താരീസ്. രാവിലെ പത്തര മണി കഴിയുമ്പോൾ മുതൽ ഇവിടെ പഴങ്കഞ്ഞിക്ക് തിരക്ക് തുടങ്ങും.

 

View this post on Instagram

 

#Pazhankanji #moopilanskitchen #karuvadu #kanthari #instapic

A post shared by

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy having pazhankanji from kantharis mangalapuram

Next Story
ബൈക്ക് വേണമെന്ന് ടൊവിനോ, ഉടനടി പറന്നെത്തി സുനില്‍കുമാര്‍; വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com