Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍

മെലിഞ്ഞ് സുന്ദരിയായി റിമി; പാവക്കുട്ടിയെ പോലെയുണ്ടല്ലോയെന്ന് ആരാധകർ

ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്

Rimi Tomy, Rimi Tomy pics, rimi tomy photos, videos, rimi tomy news, റിമി ടോമി

അടിമുടി എനർജിയാണ് റിമി ടോമി. എത്ര വലിയ വേദികളെയും സരസമായി പിടിച്ചിരുത്താനുള്ള കഴിവ് റിമിയ്ക്കുണ്ട്. ദിവസം മുഴുവൻ ഇങ്ങനെ ഉന്മേഷത്തോടെയിരിക്കാൻ റിമി എന്തു മരുന്നാണ് കഴിക്കുന്നതെന്നാണ് ഒരിക്കൽ മമ്മൂട്ടി റിമിയോട് ചോദിച്ചത്. ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്.

Read more: ഇതാണ് നാത്തൂന് റിമി ടോമി സമ്മാനിച്ച വൈറ്റ് ഹൗസ്; മുക്തയുടെ വീടിന്റെ വിശേഷങ്ങളുമായി റിമി

ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞ് നിൽക്കുന്ന റിമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

 

View this post on Instagram

 

A post shared by Rimitomy (@rimitomy)

ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ വീട്ടിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിമി പങ്കുവച്ചിരുന്നു.

ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

Read more: വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ? മാസ് മറുപടിയുമായി റിമി ടോമി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy fashion trendy photos

Next Story
മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ഈ താരത്തെ മനസ്സിലായോ?Shwetha Menon, Shwetha Menon childhood photos, Shwetha Menon family, Shwetha Menon films, Shwetha Menon age, ശ്വേത മേനോൻ, Shwetha Menon daughter
The moderation of comments is automated and not cleared manually by malayalam.indianexpress.com