ഗായിക റിമി ടോമിയുടെ ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ പരിചിതരാണ് കൺമണിയും കുട്ടാപ്പിയും. നടി മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read more: എന്റെ നെഞ്ചാകെ നീയല്ലേ; റിമിക്കൊപ്പം വേദിയിൽ എത്തിയ കൺമണിയും കുട്ടാപ്പിയും
കുട്ടാപ്പിയ്ക്ക് ഒപ്പമുള്ള രസകരമായൊരു ഡബ്സ് മാഷ് വീഡിയോ പങ്കുവയ്ക്കുകയാണ് റിമി ഇപ്പോൾ. ‘മൈ ഡിയർ മുത്തച്ഛൻ’ എന്ന ചിത്രത്തിൽ ശ്രീനിവാസനും ഉർവശിയും മനോഹരമാക്കിയ ഒരു കോമഡി സീൻ അനുകരിക്കുകയാണ് റിമിയും കുട്ടാപ്പിയും.
ജുവൽ മേരി, രശ്മി സോമൻ, നേഹ അയ്യർ എന്നു തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Read more: മുക്തയുടെ ‘വൈറ്റ് ഹൗസ്’ പരിചയപ്പെടുത്തി റിമി ടോമി; വീഡിയോ