ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്.

പാല അൽഫോൺസ കോളേജ് കാലത്തെ ഒരോർമച്ചിത്രം പങ്കുവയ്ക്കുകയാണ്​ റിമി ഇപ്പോൾ. “പാല അൽഫോൺസ കോളേജ്. ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ച്ചർ. ആർട്സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓർമകൾ,” എന്നാണ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്. കൂട്ടുകാരെയും പരിചയപ്പെടുത്തുന്നുണ്ട്..

കോളേജ് കാലത്ത് കുഞ്ചാക്കോബോബനെ ആദ്യമായി നേരിൽ കണ്ടൊരു ഓർമചിത്രവും മുൻപ് റിമി ടോമി പങ്കുവച്ചിരുന്നു. കുഞ്ചാക്കോബോബനെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളാണ് ചിത്രത്തിൽ. ആരാധനയോടെ നിൽക്കുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ റിമി ടോമിയാണ്.

“20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും,” റിമി ടോമി പറയുന്നു.

Read more: എന്നെ കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പദ്ധതി ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്‍

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

Read more: മോഡലിനെ പോലെ തിളങ്ങി റിമി ടോമി; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook