scorecardresearch
Latest News

കൺമണി കുട്ടിക്ക് പിറന്നാൾ; ആഘോഷമാക്കി റിമിയും മുക്തയും, വീഡിയോ

കൺമണി കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ഗായിക റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് കൺമണി. മുക്തയുടെയും റിമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളാണ് കിയാര എന്ന കൺമണി. പാട്ടും ഡാൻസും കൊച്ചുവർത്തമാനങ്ങളുമൊക്കെയായി പലപ്പോഴും വീഡിയോകളുടെ ശ്രദ്ധ കവരുന്നതും കൺമണിയാണ്.

ഇപ്പോഴിതാ കൺമണി കുട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. റിമിയും മുക്തയും കുടുബാംഗങ്ങളും ചേർന്നാണ് കൺമണി കുട്ടിയുടെ പിറന്നാൾ ആഘോഷമാക്കുന്നത്.

കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Also Read: ഒറ്റച്ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു, ആളെ മനസ്സിലായോ?

നിരവധി പേർ കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. കണ്മണി കുട്ടിയുടെ വിശേഷങ്ങൾ ഇടക്കിടെ റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പങ്കുവക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് കൺമണി കുട്ടിക്ക് ഉള്ളത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rimi tomy and muktha celebrates kanmanis birthday