Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

പാട്ടും ഡാൻസും അഭിനയവുമായി റിമി; നായികമാർ സൂക്ഷിച്ചോ എന്ന് ആരാധകർ

“പ്രായം കൂടുംതോറും ചെറുപ്പമായി വരുന്ന മറ്റൊരു ഇതിഹാസം, നിങ്ങളും മമ്മൂട്ടിയ്ക്കു പഠിക്കുവാണോ?” എന്നാണ് ആരാധകരുടെ ചോദ്യം

Rimi Tomy, Rimi Tomy video, Rimi Tomy youtube channel, Rimi Tomy hit songs, Rimi Tomy Ammana Kombathe Music Video, റിമി ടോമി, indian express malayalam, IE malayalam

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു. ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിലൂടെ വീണ്ടുമൊരു മ്യൂസിക് വീഡിയോയും ആയി എത്തിയിരിക്കുകയാണ് റിമി. ‘സുജൂദല്ലേ’ എന്ന ഹിറ്റ് ആൽബത്തിനു ശേഷം ‘അമ്മാന കൊമ്പത്തെ’ എന്നു തുടങ്ങുന്ന പാട്ടാണ് റിമി ആലപിച്ചിരിക്കുന്നത്. റോണി റാഫേൽ ആണ് ഈ ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

പാട്ടു പാടുക മാത്രമല്ല, ഒരു പറ്റം നർത്തകിമാർക്കൊപ്പം മനോഹരമായി തന്നെ ചുവടുവെയ്ക്കുന്നുമുണ്ട് റിമി. അതിമനോഹരമായ ലൊക്കേഷനാണ് പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ്. പാട്ടും ഡാൻസും ഒക്കെ ഇങ്ങനെ ഒന്നിച്ചുകൊണ്ടുപോവാൻ തുടങ്ങിയാൽ മറ്റു നായികമാർക്ക് നിങ്ങളൊരു ഭീഷണിയാവുമല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

“പ്രായം കൂടുംതോറും ചെറുപ്പമായി വരുന്ന മറ്റൊരു ഇതിഹാസം, നിങ്ങളും മമ്മൂട്ടിയ്ക്കു പഠിക്കുവാണോ?” എന്നാണ് ഒരു പറ്റം ആരാധകർ ചോദിക്കുന്നത്.

‘സുജൂദല്ലേ’ എന്ന ഗാനത്തിന് സംഗീതം നൽകിയതും റോണി റാഫേൽ ആയിരുന്നു. ബി കെ ഹരിനാരായണൻ ആയിരുന്നു വരികൾ ഒരുക്കിയത്.

Read more: കുട്ടിമണീടെ മാമോദീസ; വീഡിയോ പങ്കു വച്ച് റിമി ടോമി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rimi tomy ammana kombathe music video

Next Story
‘പെർഫെക്ട് ഓക്കേ’; രസകരമായ ഡബ്സ്മാഷുമായി സാനിയയും കൂട്ടുകാരുംSaniya Iyappan, Saniya Iyappan viral videos, Saniya Iyappan viral photos, Saniya Iyappan dance video, Saniya Iyappan kashmir photos, Saniya Iyappan photoshoot, Saniya Iyappan film, സാനിയ ഇയ്യപ്പൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com