ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. വ്യത്യസ്ത ഫൊട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം കൂടി പങ്കിടുകയാണ് റിമ കല്ലിങ്കൽ. കോവിഡ് മുക്തയായതിനുശേഷം വർക്ക്ഔട്ടിനെത്തിയ ചിത്രങ്ങളാണ് റിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘’ഒരു മാസത്തെ കോവിഡ് വിശ്രമത്തിന് ശേഷം മടങ്ങിയെത്തി. വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ, പക്ഷേ ശരീരത്തിന് നിങ്ങളെ തളർത്താനാവും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ശ്രദ്ധിക്കുക,” റിമയുടെ വാക്കുകൾ.
ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Read More: ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ; വ്യത്യസ്ത ഫൊട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ