scorecardresearch

'ഒരു പ്രത്യേക തരം വര്‍ക്കൗട്ടു'മായി റിമ; 'നിങ്ങളെക്കൊണ്ട് പറ്റു'മെന്ന് ആരാധകർ

ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോണ്ട്രാ മഹേഷെ എന്ന് മറ്റു ചിലർ.

ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോണ്ട്രാ മഹേഷെ എന്ന് മറ്റു ചിലർ.

author-image
Entertainment Desk
New Update
Rima Kallingal, റിമ കല്ലിങ്കൽ, Rima Kallingal workout photo from gym, റിമയുടെ വർക്കൌട്ട് ഫോട്ടോ, closes down Mamangam studios, Rima Kallingal, Mamangam studios, Rima Kallingal closes down Mamangam, മാമാങ്കം, മാമാങ്കം സ്റ്റുഡിയോസ്, മാമാങ്കം ഡാൻസ്, മാമാങ്കം ഡാൻസ് കമ്പനി, mamankam dance company, റിമ, റിമ കല്ലിങ്കൽ, malayalam news, malayalam film news, news in malyalam, malayalam latest news, ie malayalam

തങ്ങളുടെ വര്‍ക്കൗട്ട്‌ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന നിരവധി താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ. അക്കൂട്ടത്തിൽ ഒരാളാണ് റിമ കല്ലിങ്കൽ. ഇന്ന് വര്‍ക്കൗട്ട്‌ ചെയ്ത് തളർന്ന് കിടക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. ഒരു പ്രത്യേക തരം വര്‍ക്കൗട്ട്‌

Advertisment

ആണ് ചില ദിവസങ്ങളിൽ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read More: മഞ്ജുവിനോടും റിമയോടും രഹസ്യം പറഞ്ഞ് പൂർണിമ; രസകരമായ വീഡിയോ

ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലർ, കമോണ്ട്രാ മഹേഷെ എന്ന് മറ്റു ചിലർ.

Advertisment

അടുത്തിടെയാണ് റിമ തന്റെ ഡാൻസ് സ്കൂളായ മാമാങ്കത്തിന് കർട്ടനിട്ടത്. ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാൻസ് സ്റ്റുഡിയോയും മാമാങ്കം ഡാൻസ് സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു. കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

“കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് നിന്ന് കെട്ടിയുയർത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിംഗുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും,” റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

“ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും,” റിമ കുറിച്ചു.

2014ലാണ് മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം.

Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: