സംവിധായകൻ ആഷിഖ് അബുവിന്റെ ജന്മദിനമാണിന്ന്. ആഷിഖിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നടിയും നിർമാതാവും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ റിമ കല്ലിങ്കൽ. ഇരുവരും ഒന്നിച്ചു നടത്തിയ യാത്രയിലെ ഏറെ റൊമാന്റിക ആയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ‘സഹയാത്രികന് ജന്മദിനാശംസകൾ’ എന്നാണ് റിമ കുറിച്ചിരിക്കുന്നത്.

Read More: 21 ദിവസം 21 ചിത്രങ്ങൾ; കോട്ടയം നസീറിന്റെ ക്വാറന്റെയിൻ ദിനങ്ങൾ ഇങ്ങനെ

View this post on Instagram

Happy Quarantine Bday Aashiqetta!!!

A post shared by Aishwarya Lekshmi (@aishu__) on

നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി ആഷിഖ് അബുവിന് ജന്മദിനാശംസകൾ നേർന്നത്.

പരസ്യനിർമ്മാതാവായി കലാജീവിതം തുടങ്ങിയ ആഷിഖ് അബു ദീർഘകാലം പ്രശസ്ത സംവിധായകൻ കമലിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009 -ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2011 -ൽ പുറത്തിറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ, 2012 ലെ 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകൾ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ഈ സിനിമകൾ ആ വർഷത്തെ മികച്ച വാണിജ്യവിജയം സ്വന്തമാക്കിയ സിനിമകൾ കൂടിയായി. ഇത്‌ അദ്ദേഹത്തെ മുൻനിര സംവിധായകരുടെ പട്ടികയിലെത്തിച്ചു. സംവിധാനം കൂടാതെ സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ആഷിഖും റിമയും തമ്മിലുള്ള പ്രണയ വിവാഹം 2013 നവംബർ ഒന്നിനായിരുന്നു. കാക്കനാട് റെജിസ്ട്രാർ ഓഫീസിൽ വച്ച് ലളിതമായായിരുന്നു വിവാഹം. വിവാഹത്തിന്റെ പേരിൽ നടക്കുന്ന ആർഭാടങ്ങൾ ഒഴിവാക്കാനാണ് രണ്ടു പേരും ഇത്തരത്തിൽ തീരുമാനിച്ചത്.

2012-ൽ ഡ്രീം മിൽ സിനിമാസ് ആൻഡ് എന്റർടൈന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു. 2017 ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ആണ് ആദ്യ നിർമ്മാണ സംരംഭം. വൻ ജനപ്രീതി നേടിയ ഈ സിനിമ പല പുരസ്കാരങ്ങളും കരസ്ഥമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook