കഴിഞ്ഞദിവസം നടി പാർവ്വതി തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരുന്നു. ക്യാമറ കണ്ടാൽ കരയുന്ന കുട്ടിയായിരുന്നു താൻ എന്ന് ചിത്രത്തോടൊപ്പം താരം പറഞ്ഞിരുന്നു. അതിന് തൊട്ടു മുൻപത്തെ ദിവസമാണ് ജോമോൾ കുട്ടിക്കാലത്തെ തന്റെ ചിത്രം പങ്കുവച്ചത്. പല സിനിമാ താരങ്ങളും വീട്ടിലിരിക്കുന്ന ഈ കാലത്ത് തങ്ങളുടെ ബാല്യകാല ഓർമ്മകൾ ചികഞ്ഞു പോകുകയാണ്. നടി റിമ കല്ലിങ്കലും വ്യത്യസ്തയല്ല.

Read More: ഇടവേളകളില്ലാതെ എന്റെ മുറിയിൽ ഉണ്ടായിരുന്ന ബാബു; പഴയ ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ

തന്റെ ബാല്യകാലത്തെ ഒരു ചിത്രം പങ്കുവച്ച്, കാലങ്ങളായി ഹെയർ സ്റ്റൈലിൽ ഒരു മാറ്റവുമില്ലെന്ന് താരം പറയുന്നു. അതിന് തെളിവും കൂടെ ചേർത്തിട്ടുണ്ട്. തന്റെ പുതിയ ചിത്രത്തിലും അതുപോലെയാണ് റിമ മുടികെട്ടിയിരിക്കുന്നത്.

View this post on Instagram

Over the years , hairstyle evolution .. none

A post shared by Rima Kallingal (@rimakallingal) on

യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള റിമ, ഇടയ്ക്കിടെ തന്റെ യാത്രാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളുടേയും, തന്റെ സുഹൃത്തും ജീവിത പങ്കാളിയുമായ ആഷിഖ് അബുവിനൊപ്പമുള്ള യാത്രകളുടേയും ചിത്രങ്ങൾ റിമ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

#travelmates @remyacn29 @rakhie

A post shared by Rima Kallingal (@rimakallingal) on

മോഡലിങ് രംഗത്തു നിന്നാണ് റിമ സിനിമയിലേക്കെത്തുന്നത്. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം റിമയ്ക്ക് ലഭിച്ചു. ഇപ്പോൾ സിനിമാ നിർമാണ രംഗത്തും നൃത്ത രംഗത്തും റിമ സജീവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook