അഭിനേത്രിയും നിർമാതാവും മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ റിമ നടത്തുന്ന നൃത്ത വിദ്യാലയം വളരെ പ്രശസ്തമാണ്. വർഷങ്ങളായി നൃത്തമഭ്യസിക്കുന്ന റിമ, ഇന്ന് വിജയദശമി ദിനത്തിൽ തന്റെ ഗുരുവിനൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രമ്യ നമ്പീശനും കൂടെയുണ്ട്.

Read More: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ റിമ; ചിത്രങ്ങൾ

View this post on Instagram

Keep learning a your life

A post shared by Rima Kallingal (@rimakallingal) on

ഇടയ്ക്കിടെ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook