scorecardresearch

പൗർണമി നാളിൽ ഒരു ഫൊട്ടൊഷൂട്ട്; റിമയുടെ ചിത്രങ്ങൾ വൈറൽ

ആരാധകരുൾപ്പെടെ അനവധി താരങ്ങളും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്

ആരാധകരുൾപ്പെടെ അനവധി താരങ്ങളും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rima, Actress, Photoshoot

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് റിമ. വ്യത്യസ്ത ഫൊട്ടോഷൂട്ട് ചിത്രങ്ങളും യാത്രാ വിശേഷങ്ങളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Advertisment

റിമയുടെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകരുൾപ്പെടെ അനവധി താരങ്ങളും റിമയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച സാരി വളരെ വ്യത്യസ്തമായിയുടുത്ത് വെള്ളി ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന റിമ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

Advertisment

ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Photo Shoot Viral Photo Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: