വനിതാ മതിൽ ശബരിമലയിലെ സ്ത്രീപ്രവേശനം ലക്ഷ്യം വച്ചുള്ളതാണെന്ന് റിമ കല്ലിങ്കൽ. അതിൽ സംശയമില്ല. അതിനാലാണ് താൻ വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ പറഞ്ഞു. അത് വേണമെന്നും അതൊരു ഭരണഘടന അവകാശമാണെന്നും ഉറപ്പുള്ളതുകൊണ്ടാണ് വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ പറഞ്ഞു.

വനിതാ മതിൽ വർഗ്ഗീയമെന്നു പറയുന്നതിനെക്കാൾ സ്ത്രീകൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചുനിൽക്കുന്നുവെന്നു പറയാനാണ് ഇഷ്ടം. കേരളത്തിൽ ഇനിയും നവോത്ഥാനം ബാക്കിയുണ്ട്. ഇനിയുള്ള ജനറേഷൻ എങ്ങനെയുള്ള സമൂഹത്തിൽ, സംസ്ഥാനത്തിൽ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ ചരിത്രം ഒരിടം തന്നിരിക്കുകയാണ്. ഇതിന് പിൻബലമായിട്ടൊരു ഇടതു പ്രത്യയശാസ്ത്രം ഉണ്ട്, ഭരണഘടന ഉണ്ട്. നല്ല നട്ടെല്ലുള്ള ആളുകൾ ഉണ്ടെങ്കിൽ നടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും റിമ പറഞ്ഞു.

(വീഡിയോ കടപ്പാട്: മാതൃഭൂമി)

വനിതാ മതിലിൽ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് വനിതകൾ പങ്കെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വരും ജനറേഷന് വനിതാ മതിൽ ഗുണം ചെയ്യുമെന്നും റിമ പ്രത്യാശ പ്രകടിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook