scorecardresearch

ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ; വ്യത്യസ്ത ഫൊട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ

പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്

പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്

author-image
Entertainment Desk
New Update
Rima Kallingal, റിമ കല്ലിങ്കൽ, Rima Kallingal photos, Rima Kallingal saree photos, rima kallingal Instagram photo, ഇൻസ്റ്റഗ്രാം ഫോട്ടോ, iemalayalam, ഐഇ മലയാളം, Indian express malayalam

മലയാളത്തിലെ യുവ നായികമാരിൽ ഒരാളായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെയായി തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റിമയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisment

'വൈൽഡ് ജസ്റ്റിസ്' എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്' എന്ന് പറഞ്ഞു തുടങ്ങുന്ന ഫൊട്ടോ സീരീസാണ് റിമ പങ്കുവെച്ചിരിക്കുന്നത്, ഇതിൽ 'നിരസിക്കൽ', 'ദേഷ്യം', 'വിലപേശൽ', 'വിഷാദം', 'അഗീകരിക്കൽ', 'പ്രതികാരം' തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങൾ നൽകിയിരിക്കുന്നത്.

പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Advertisment

Also Read: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് നദിയ മൊയ്തു

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' മാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Rima Kallingal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: