/indian-express-malayalam/media/media_files/uploads/2018/04/Rima-Sudani.jpg)
റിലീസ് ചെയ്ത ദിവസം മുതല്‍ ഹൗസ് ഫുള്‍ ആണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. ഇപ്പോള്‍ ഒരുമാസമായിട്ടും അതു തന്നെ അവസ്ഥ. ഒടുവില്‍ റിമാ കല്ലിങ്കലും ചിത്രം കണ്ടു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുവെന്നാണ് റിമ പറയുന്നത്.
സിനിമയില്‍ നായികയില്ലെന്നു സന്തോഷത്തോടെ പലരും പറഞ്ഞിരുന്നത് കേട്ടിരുന്നുവെന്നും, ഡിക്ഷ്ണറി പ്രകാരം ഒരു നായിക, അല്ലെങ്കില്‍ നായകന് എന്നത് ധീരരും അവരുടെ പ്രവര്‍ത്തികളിലൂടെ, സ്വഭാവത്തിലൂടെ പ്രതീകമായി മാറുന്നവരുമാണ്, ഈ ചിത്രത്തില്‍ സൗബിനും ഉമ്മമാരും ചെയ്തത് അതു തന്നെയാണെന്നും റിമ പറഞ്ഞു.
അവര്‍ സുഡുവിനു നല്കിയ നിഷ്കളങ്കവും നിരുപാധികവുമായ സ്നേഹം, അവനോടു കാണിച്ച അനുകമ്പ, അവനെ മനസിലാക്കിയ രീതി, അതെല്ലാം ഭാഷയ്ക്കും ദേശത്തിനും അപ്പുറമാണ്, അത്തരം ഒരു സ്നേഹം ഇന്നു നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നില്ല എന്നും റിമ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സാധാരണ ഓഡിഷന് പരസ്യങ്ങളില്‍ നിങ്ങള്‍ കാണുന്ന 18നും 24നും ഇടയിലുള്ള പെണ്‍കുട്ടികളോ, സിക്സ് പാക്ക് ഉള്ള ആണ്‍കുട്ടികളോ മാത്രമല്ല സിനിമയിലെ നായികയും നായകനും. അതല്ല നായികയുടേയും നായകന്റെയും നിര്‍വ്വചനമെന്നും റിമ പറഞ്ഞു.
'ആ ഉമ്മമാര്‍ക്കും, സൗബിന് സാഹിറിനും, സുഡുവിനും, അവര്‍ക്കൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും, ഗരുഢ നാട്യം അവതരിപ്പിച്ച നായരേട്ടനും, സ്ക്രീനില്‍ ജീവിച്ച ഓരോരുത്തര്‍ക്കും സ്നേഹവും ഉമ്മകളും,' റിമ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us