scorecardresearch

ഞങ്ങളുടെ സഞ്ചാരിയ്ക്ക്; റിമയ്ക്ക് പിറന്നാളാശംസയുമായി പാർവതിയും മഞ്ജുവും ഗീതുവും

റിമ കല്ലിങ്കലിന്റെ 37-ാം ജന്മദിനമാണ് ഇന്ന്

റിമ കല്ലിങ്കലിന്റെ 37-ാം ജന്മദിനമാണ് ഇന്ന്

author-image
Entertainment Desk
New Update
Rima Kallingal, റിമ കല്ലിങ്കൽ, Parvathy, Rima Kallingal birthday, Rima Kallingal photos, Rima Parvathy photos, പാർവതി, Parvathy, Manju Warrier, Geethu Mohandas

ശ്യാമപ്രസാദിന്‍റെ 'ഋതു'വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ റിമ കല്ലിങ്കലിന്റെ 37-ാം ജന്മദിനമാണ് ഇന്ന്. സ്ത്രീപക്ഷ നിലപാടുകളുടെ പേരിൽ സിനിമയ്ക്ക് അപ്പുറവും ശ്രദ്ധ നേടിയ അഭിനേത്രിയാണ് റിമ. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസകൾ നേരുകയാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും പാർവതിയും.

Advertisment

ആഷിഖ് അബുവും പ്രിയപ്പെട്ടവൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.    

ക്യാമറയ്ക്കു് മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. മലയാള സിനിമയിൽ പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് റിമ.

Manju Warrier Geethu Mohandas Rima Kallingal Birthday Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: