റിമ കല്ലിങ്കലും പാർവതിയും അടുത്ത സുഹൃത്തുക്കളാണ്. ഒരേ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നവർ, അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുന്നവർ. വൈറസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: നീ എനിക്കാരാണെന്ന് ഈ ചിത്രങ്ങൾ പറയും; പാർവതിയോട് റിമ

ഇക്കുറി റിമയോടൊപ്പമുള്ള ഒരു സൈക്കിൾ സവാരി ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെകൾ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇരുവരും തന്നെ വിളിക്കാതിരുന്നത് എന്ന് പരാതി പറയുകയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്.

View this post on Instagram

Fyah-starters! #sundaymornings

A post shared by Parvathy Thiruvothu (@par_vathy) on

ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പാർവ്വതിയും റിമയും അഭിനേത്രികൾ എന്ന രീതിയിൽ മാത്രമല്ല, സത്യസന്ധമായി അഭിപ്രായങ്ങൾ പറയുന്നവർ എന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്.

പാർവ്വതിയുടെ പിറന്നാളിന് റിമ കുറിച്ച വാക്കുകൾ ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം മനസിലാക്കി തരുന്നതായിരുന്നു.

“നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം. താങ്ങാവുന്ന ആ ചുമലുകള്‍. കൂടുതൽ യാത്രകൾ, അനുഭവങ്ങൾ എന്നിവയിൽ നീ സന്തോഷിക്കൂ” ഇതായിരുന്നു റിമ എഴുതിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook