സിനിമയിലെ മികവിന് നല്‍കുന്ന പുരസ്കാരങ്ങളില്‍ പ്രധാനപ്പെട്ടതായ ‘ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ സയന്‍സസ്’ (ഓസ്കര്‍) പുരസ്കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകള്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും റിമാ ദാസിന്റെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ മാറ്റുരയ്ക്കും. പ്രധാനമായും അമേരിക്കന്‍ സിനിമകള്‍ക്ക് നല്‍കി വരുന്ന ഓസ്കര്‍ പുരസ്കാരങ്ങളില്‍ ‘ബെസ്റ്റ് ഫോറിന്‍ ഫിലിം’ എന്ന വിഭാഗത്തില്‍ മാത്രമാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മത്സരിക്കനാവുക.

വിവിധ രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്നും മൂന്നു ചിത്രങ്ങള്‍ ഓസ്കറിന്റെ ഫൈനല്‍ നോമിനേഷനിലേക്ക് എത്തും. അതില്‍ നിന്നും ഒരു ചിത്രമാവും വിജയിക്കുക. ഓസ്കര്‍ പുരസ്കാരങ്ങളുടെ തൊണ്ണൂറാം പതിപ്പ് 2019 ഫെബ്രുവരി 27 ന് നടക്കും.

Read in English: Rima Das Village Rockstars is India’s official entry to Oscars 2019

കേരളത്തിലെ ചലച്ചിത്രമേളയിലും മറ്റ് രാജ്യാന്തര മേളകളിലും ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടുള്ള ‘വില്ലേജ് റോക്‌സ്‌റ്റാർസ്’ റിമയുടെ രണ്ടാമത്തെ ചിത്രമാണ്. അസമിലെ ഒരു ഗ്രാമത്തില്‍ ഒരു കൂട്ടം കുട്ടികള്‍ ഒരു റോക്ക് ബാന്‍ഡ് തുടങ്ങാന്‍ പരിശ്രമിക്കുന്നതാണ് റിമയുടെ ചിത്രത്തിന്‍റെ ഇതിവൃത്തം.  ചെറിയ ബജറ്റില്‍ ഗ്രാമവാസികളെ ഉള്‍പ്പെടുത്തി ചെയ്തതാണ് ‘വില്ലജ് റോക്ക്സ്റ്റാര്‍സ്’.

ധുനു എന്ന പെണ്‍കുട്ടി, ജീവിതത്തിന്‍റെ വെല്ലുവിളികളെ മറികടന്നു, തന്‍റെ സംഗീതത്തിലേക്ക്, സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്ന കഥ കേരളത്തില്‍ ഏവരുടെയും ഹൃദയം കവര്‍ന്ന ഒന്നാണ്.  മത്സര വിഭാഗത്തില്‍ ആയിരുന്നെങ്കില്‍ പുരസ്കൃതമാകാനുള്ള സാധ്യതകള്‍ ഏറെയുള്ള ചിത്രമായിരുന്നു റിമയുടേത്.

Read More: റിമയുടെ സിനിമ, അസമിന്‍റെയും

Read More: പഥേര്‍ പാഞ്ചാലിയും വില്ലജ് റോക്ക്സ്റ്റാര്‍സും എന്റെ ‘കാസ്രോടൻ’ സിനിമയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook