നിവിന്‍ പോളിയുടെ പുതിയ ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ രംഗത്ത്. രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത സിനിമാ വ്യവസായത്തിന് പ്രത്യേകിച്ച് നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ പകർപ്പ്:

ഫെയ്സ്ബുക്കില്‍ വന്ന അഭിപ്രായത്തിന്റെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടേയും പകര്‍പ്പ് സമര്‍പ്പിച്ചുകൊണ്ടാണ് രൂപേഷിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുള്ള പരാതി.

ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പോസ്റ്റ് ചെയ്തതിനു പുറകെ നിവിന്‍ പോളി ആരാധകര്‍ രംഗത്തെത്തുകയും രൂപേഷ് മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സംഭവവികാസത്തോടെ വിവാദം വളരുകയാണ്.

രൂപേഷ് പീതാംബരനെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ അനില്‍ കെ.നായരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമയാണ് നമ്മുടെ അന്നമെന്നും അതു മറക്കരുതെന്നും അനില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ