/indian-express-malayalam/media/media_files/uploads/2022/08/Sonam-Kapoor-1.jpg)
Sonam Kapoor Son First Photo: ഓഗസ്റ്റ് 20നാണ് ബോളിവുഡ് താരം സോനം കപൂർ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. മുത്തച്ഛനായ സന്തോഷം പങ്കുവെച്ച് കൊണ്ട് അനിൽ കപൂറും സമൂഹമാധ്യമങ്ങളിൽ ഈ സന്തോഷവാർത്ത ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ, കുഞ്ഞിനെ ആദ്യമായി കണ്ട ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സോനത്തിന്‍റെ സഹോദരി റിയ കപൂർ.
"റിയ മാസി ഓകെയല്ല, ഈ ക്യൂട്ട്നെസ്സ് ഏറെയാണ്. ഈ നിമിഷം സ്വപ്നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനെയും സ്നേഹസമ്പന്നനായ അച്ഛൻ ആനന്ദ് അഹൂജയേയും സ്നേഹിക്കുന്നു. പുതിയ നാനി സുനിത കപൂറിനെയും പ്രത്യേകം മെൻഷൻ ചെയ്യുന്നു," റിയ കുറിക്കുന്നു.
സോനവും ആനന്ദും 2018ലാണ് വിവാഹിതരായത്. ലണ്ടനിൽ ഇരുവരും ഒരു വീടും സ്വന്തമാക്കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിച്ച 'ബ്ലൈൻഡ്' എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.