scorecardresearch

സുശാന്തിന്റെ മരണശേഷം ഞാനൊരു നരകത്തിലായിരുന്നു; ജയിൽ ജീവിതത്തെ കുറിച്ച് റിയ ചക്രവർത്തി

സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപിച്ച് റിയയെ 28 ദിവസത്തോളം ബൈക്കുള ജയിലിൽ അടച്ചിരുന്നു

സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപിച്ച് റിയയെ 28 ദിവസത്തോളം ബൈക്കുള ജയിലിൽ അടച്ചിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rhea chakraborty | rhea chakraborty jail | rhea chakraborty sushant singh rajput

ആ സമയം, ജീവിതത്തിലെ ഏറ്റവും നരകതുല്യമായ അവസ്ഥയിലായിരുന്നു ഞാൻ


ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ഇതേ തുടർന്ന് സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തിയെ പോലിസ് അറസ്റ്റ് ചെയ്യുകയും  ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്നാരോപിച്ചാണ് റിയയെ 28 ദിവസത്തോളം ബൈക്കുള ജയിലിൽ അടച്ചത്. തുടർന്ന് റിയയെ ജാമ്യത്തിൽ പുറത്തുവിടുകയായിരുന്നു. ജയിൽ ജീവിതത്തെ കുറിച്ച് അടുത്തിടെ ഒരു പരിപാടിയ്ക്കിടയിൽ റിയ മനസ്സു തുറന്നു. ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ സമയമായിരുന്നെങ്കിലും ജയിലിനുള്ളിൽ സന്തോഷമുള്ള ചിലരെ താൻ കണ്ടുമുട്ടിയെന്നാണ് റിയ പറയുന്നത്.

Advertisment

ഒരു പരിപാടിക്കിടെയാണ് ജയിലിലെ തന്റെ അനുഭവങ്ങളെക്കുറിച്ച്  റിയ തുറന്നുപറച്ചിലുകൾ നടത്തിയത്. ഇതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. "നിങ്ങൾ അടിസ്ഥാനപരമായി സമൂഹത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു, കാരണം നിങ്ങൾ സമൂഹത്തിന് യോഗ്യയല്ലെന്ന് കരുതപ്പെടുന്നു. അവിടെത്തന്നെ, നിങ്ങളുടെ വ്യക്തിത്വമോ നിങ്ങളെക്കുറിച്ച് നിങ്ങൾ സൃഷ്ടിച്ച കാര്യങ്ങളോ പൂർണ്ണമായും തകരുന്നു."

കുറ്റക്കാരല്ലാത്തവരെ പാർപ്പിക്കുന്ന വിചാരണ തടവറയിലാണ് എന്നെ അടച്ചത്. കുറ്റാരോപിതരായ 'നിരപരാധികളായ' സ്ത്രീകളെ അവിടെ താൻ കണ്ടുമുട്ടിയെന്നും റിയ പറയുന്നു, "അവരെ കാണുകയും അവരുമായി ഇടപഴകുകയും ചെയ്തപ്പോൾ, ആ സ്ത്രീകളിൽ സവിശേഷമായ സ്നേഹവും സഹിഷ്ണുതയും എനിക്ക് അനുഭവപ്പെട്ടു. ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തി. ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കണമെന്ന് അവർക്കറിയാം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സന്തോഷമുള്ള ആളുകളിൽ ചിലരാണ് അവർ," റിയ കൂട്ടിച്ചേർത്തു.

ഒരു ചെറിയ സമൂസയിൽ പോലും അവർ തങ്ങളുടെ സന്തോഷം കണ്ടെത്തിയതെങ്ങനെയെന്നും റിയ പറയുന്നു. "ഇത് നിരാശാജനകമാണ്, അവർ ക്ഷീണിതരാണ്. പക്ഷേ സന്തോഷം എപ്പോൾ, എങ്ങനെ കണ്ടെത്തണമെന്ന് അവർക്കറിയാം. അത് ചിലപ്പേൾ ഞായറാഴ്ചകളിലെ സമൂസ പോലെ ചെറുതാകാം, അല്ലെങ്കിൽ  ആരെങ്കിലും അവർക്കായി നൃത്തം ചെയ്യുന്നതുപോലെയും ആവാം. എന്നാൽ അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്."

Advertisment

തന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ സമയം നരകതുല്യമായിരുന്നെന്നാണ് താരം പറയുന്നത്. "ആ സമയം, ജീവിതത്തിലെ ഏറ്റവും നരകതുല്യമായ അവസ്ഥയിലായിരുന്നു. സ്വർഗ്ഗമോ നരകമോ എന്നത് നിങ്ങളുടെ തലയുടെ തിരഞ്ഞെടുപ്പാണ്. ഓരോ തവണയും സ്വർഗം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. യുദ്ധം മനസ്സിന്റെതാണ്, നിങ്ങളുടെ ഹൃദയത്തിൽ ശക്തിയും ആഗ്രഹവും ഉണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും മനസ്സിനോട് യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്യും." റിയ കൂട്ടിച്ചേർത്തു.

സഹതടവുകാരുടെ നിർബന്ധത്തിനു വഴങ്ങി ജയിലിലെ അവസാന ദിവസം നൃത്തം അവതരിപ്പിച്ചിരുന്നു, "ഞാൻ ആ സ്ത്രീകൾക്ക് വേണ്ടി നൃത്തം ചെയ്യുമ്പോൾ അവരുടെ കണ്ണുകളിൽ ആവേശവും സന്തോഷവും നിറഞ്ഞിരുന്നു,  ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരിക്കും അത്," റിയ ഇന്ത്യ ടുഡേയോട് പറഞ്ഞു.

Sushant Singh Rajput Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: