മായാനദിയിലെ പ്രണയാര്‍ദ്രമായ ഹിറ്റ്‌ ഗാനങ്ങള്‍ക്ക് ശേഷം മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് റെക്സ് വിജയനും ഷഹബാസ് അമനും. സക്കറിയ കഥയും തിരകഥയും എഴുതി സംവിധാനം ചെയ്യുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ‘കുര്‍റ’ എന്ന ഫുട്ബോള്‍ ഗാനത്തിനായാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. “പന്ത് കൊണ്ടൊരു നേർച്ച; ഫലമെന്ത് കൊണ്ടും തീർച്ച..” എന്ന വരികള്‍ സൂചിപ്പിക്കുന്നത് പോലെ ഒരു ഫുട്ബോള്‍ സിനിമയാണ് സുഡാനീ ഫ്രം നൈജീരിയ.

സെവന്‍സ് ഫുട്ബോളിന്‍റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനം നേരത്തെ ലിറികള്‍ വീഡിയോ ആയി ഇറങ്ങിയിരുന്നു. ഗാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇറങ്ങുന്നത് ഇന്നാണ്. സൗബിനും നൈജീരിയക്കാരനായ സാമുവേൽ ആബിയോളയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷഹബാസ് വരികളെഴുതുകയും പാടുകയും ചെയ്ത ഗാനത്തിന്‍റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത് റെക്സ് വിജയനാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നതും ഷൈജു ഖാലിദ് ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ