/indian-express-malayalam/media/media_files/uploads/2018/12/Zero-Movie-Review-Rating-Shah-Rukh-Khan.jpg)
Zero movie review: 'സീറോ'യെപ്പോലെ ഇത്രയും ഔല്‍സുക്യം ജനിപ്പിച്ച മറ്റൊരു സിനിമ അടുത്തൊന്നും ഉണ്ടായിട്ടില്ല. പ്രീ-റിലീസ് ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് പോലുമറിയാം, ഷാരൂഖ് ഖാന്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ഉയരക്കുറവുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത് എന്ന്. നാലടി ആറിഞ്ചുള്ള ബവുവ സിംഗ്, ഷാരൂഖിന്റെ ചെറിയ പതിപ്പാണ്. പൊക്കമുള്ളവരുടെ ഇടയില്‍ ഒരല്‍പം താഴ്ന്നവനായി നില്‍ക്കുമ്പോഴും ഭൂമിയിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന ഒരുവന്‍. ബോളിവുഡിന് അഭിമാനിക്കാവുന്ന വി എഫ് എക്സ് മാജിക്ക്.
സീറോയുടെ പ്രശ്നം നമ്മള്‍ കാണുന്ന മിനി ഷാരൂഖ് ഖാന് കുറച്ചു ഇഞ്ചുകളുടെ പൊക്കക്കുറവുണ്ടെന്നതല്ല . ബവുവ സിംഗിനെക്കുറിച്ചുള്ള എല്ലാം നമുക്ക് പരിചിതമാണ് എന്നതാണ് - ഉലഞ്ഞ മുടി, ഇട്ടിരിക്കുന്ന ബനിയന്‍ - അങ്ങനെയെല്ലാം. ഇതേ ഷാരൂഖിനെയാണ് 'ഫാന്‍' എന്ന ചിത്രത്തില്‍ കണ്ടത്. അത് നമ്മള്‍ സ്വീകരിച്ചു. പക്ഷേ 'സീറോ'യില്‍ അത് പ്രയാസമാണ്. കാരണം ബവുവ സിംഗ് ഇപ്പോഴും ഹീറോയാണ്. അയൂബ് എന്ന, തന്നെ 'പ്രോപ്-അപ്പ്' ചെയ്യാന്‍ സദാ സന്നദ്ധനായ കൂട്ടുകാരനുമൊത്ത് നടക്കുന്ന ബവുവ. ഒരു ത്രികോണപ്രണയത്തിന്റെ നടുക്കാണയാള്‍. പാടുകയും നൃത്തം ചെയ്യുകയും പ്രണയിക്കുകയും ചെയ്യുമ്പോഴും പ്രശ്നങ്ങളെ അതിജീവിക്കുന്നവന്‍. നായകന്റെ പൊക്കക്കുറവ് എന്തെങ്കിലും ഒരു വ്യത്യസ്ഥത കൊണ്ട് വരണമായിരുന്നു. പക്ഷേ അത് പലപ്പോഴും ഒരു 'വിന്‍ഡോ-ഡ്രസ്സിംഗ്' മാത്രമായി ആയി മാറുന്നു. ഒന്നും തൂക്കിയിട്ടില്ലാത്ത ഒരു 'വിന്‍ഡോ-ഡ്രസ്സിംഗ്'.
കുറച്ചു കൂടി വലിയ ഒരു പ്രശ്നമായി തോന്നിയത്, കഥാപാത്രങ്ങളെ എന്ത് ചെയ്യണം എന്ന് സിനിമയ്ക്ക് ഒരുപിടിയില്ല എന്നതാണ്. എഴുത്ത് മോശമാണ്, പലയിടങ്ങളിലും മുഴച്ചു നില്‍ക്കുന്നുമുണ്ട്. എല്ലാ കഥാപാത്രങ്ങളും അവരവര്‍ എന്ന കുമിളകള്‍ക്കുള്ളിലാണ്. തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാതെ വെറുതേ 'ഫ്ലോട്ട്' ചെയ്യുന്നവര്‍.
സിനിമ 'ഫീല്‍' ചെയ്യിച്ചിരുന്നെങ്കില്‍ ഇതൊന്നും ഒരു പ്രശ്നമാവില്ലായിരുന്നു. പക്ഷേ അനുഭവപ്പെട്ടത് നിരാശയും ഞെട്ടലുമാണ്. ശമനമില്ലാത്ത ഒരു അസംബന്ധത്തിലൂടെയാണല്ലോ കടന്നു പോകുന്നത് എന്നോര്‍ത്തിട്ട്. മീരറ്റില്‍ നിന്നും മാര്‍സിലേക്ക് മുംബൈ വഴി പോവുകയായിരുന്നല്ലോ ചിത്രം.
Zero movie review: തുടക്കത്തില്‍ നമ്മള്‍ സിനിമയുമായി റിലേറ്റ് ചെയ്യും. കാരണം അമ്മയും അച്ഛനുമായി നടത്തുന്ന വഴക്കുകള്‍ക്കടയില്‍ തന്റെ സ്വത്വം കണ്ടെത്താന്‍ ശ്രമിക്കുന്ന ബവുവയുടെ കഷ്ടപ്പാടുകള്‍ നമുക്ക് മനസ്സിലാകും. തന്റെ സാഹചര്യങ്ങള്‍ ഓര്‍ത്തു ബവുവയ്ക്ക് ദേഷ്യം വരുന്നതും ആളുകളോട് തട്ടിക്കയറുന്നതും ഒക്കെ നമുക്ക് മനസ്സിലാകും. എന്നാല്‍ വളരെ പെട്ടന്ന് തന്നെ സിനിമ ആകെക്കൂടെയുണ്ടായിരുന്ന കുറച്ചു വേരുറപ്പ് കൈവെടിഞ്ഞു, അപഹാസ്യതയിലേക്ക് ഊളിയിടുന്നു.
സവിശേഷമായ സാഹചര്യങ്ങളില്‍പ്പെട്ടു പോയ ഭിന്നശേഷിക്കാര്‍ അടുപ്പം കണ്ടെത്താന്‍ ശ്രമിക്കുന്നത് വളരെ നല്ല ഒരു കഥാപരിസരമാണ്. 'നോര്‍മല്‍' അല്ലാത്തവര്‍ 'നോര്‍മല്‍' ആയവരുമായി ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നറിവുണ്ടെങ്കില്‍ പ്രത്യേകിച്ചും. 'സീറോ'യ്ക്ക് അത് മൂന്നു മടങ്ങ് നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. കാരണം അതിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായ ആഫിയ എന്ന നാസയിലെ ശാസ്ത്രജ്ഞ, സെറിബ്രല്‍ പാള്‍സി ബാധിച്ച് വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഒരുവളാണ്. മറ്റൊരു കഥാപാത്രമാകട്ടെ, ബബിത എന്ന സിനിമാ താരമാണ്. ചുരുക്കം ചില നിമിഷങ്ങളില്‍ തന്റെ ദുഖം തുറന്നു കാട്ടുന്ന ഒരുവള്‍.
എന്നാല്‍ വിശ്വസനീയമായ എന്തെങ്കിലും ഒന്ന് തരുന്നതില്‍ പോലും പരാജയപ്പെടുകയാണ് 'സീറോ'. തുടക്കം മുതല്‍ അവസാനം വരെ, ഒരു ഫ്രെയിം കഴിയും തോറും അവിശ്വസനീയത കൂടിക്കൂടി വരും. ഇടയ്ക്കിടയ്ക്ക് 'സീറോ' വിഷയത്തിലേക്ക് അടുക്കും - അച്ഛന്‍ ധുലിയയ്ക്ക് മകനോടുള്ള ഇരുണ്ട വികാരങ്ങള്‍ പുറത്തു വരുമ്പോള്‍, അതിനെ മകന്‍ ഇഷ്ടക്കേടോടെ തള്ളിക്കളയുമ്പോള്‍, ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്ക് വിസ കിട്ടാന്‍ പ്രയാസമാണ് എന്നൊരു മുസല്‍മാന്‍ പറയുമ്പോള്‍ എല്ലാം. എന്നാല്‍ ഓരോ തവണയും വിഷയത്തിന്റെ മൂര്‍ച്ച ഉടഞ്ഞു പോകുന്ന തരത്തിലുള്ള ക്ലിഷേകളിലേക്ക്, എന്തിനേയോ ഭയപ്പെട്ടിട്ടെന്ന പോലെ സിനിമ മടങ്ങിപ്പോകുന്നു.
എന്നാലും നമ്മള്‍ കാത്തിരിക്കും, ആ മൂര്‍ച്ച തിരിച്ചു വരുന്നതും കാത്ത്. കാരണം ഷാരൂഖ് ഖാനു അതിനു കഴിയും എന്നോര്‍ത്ത്. 'സാധാരണയില്‍ നിന്നും വ്യത്യസ്ഥ'മായി നിലകൊള്ളുന്നതിനെക്കുറിച്ച് എന്തെങ്കിലും ഉള്‍ക്കാഴ്ചകള്‍ സിനിമ കൊണ്ട് വരും എന്ന് പ്രതീക്ഷിച്ച്. പക്ഷേ ഫലമില്ല. കഥാപാത്രങ്ങള്‍ 'നോര്‍മല്‍' എന്നൊരു വാക്ക് ഉപയോഗിക്കുന്നുണ്ട് (കേന്ദ്ര കഥാപാത്രങ്ങളുടെ പൊക്കക്കുറവിനും ശബ്ദം കുഴയലിനും കടക വിരുദ്ധമായി). എത്ര 'ഇന്‍സെന്‍സിറ്റിവ്' ആണ് ആ വാക്ക് എന്ന് പോലും തിരിച്ചറിയാതെയാണത്. ബാക്കിയെല്ലാം സോഫ്റ്റ് ഫോക്കസിലുള്ള വിഡ്ഢിത്തരങ്ങളും.
കാലാതീതമായി നില്‍ക്കുന്ന ഒരു സിനിമയാവാമായിരുന്നുയിരുന്നു 'സീറോ'യ്ക്ക്. എത്ര തവണയാണ് ബോളിവുഡ് എ-ലിസ്റ്റ് താരങ്ങള്‍ തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്? ബവുവയിലേക്ക് ഷാരൂഖിന് ഊളിയിട്ടിറങ്ങി മറ്റൊരു ലെവലില്‍ തിരിച്ചു പൊങ്ങാമായിരുന്നു. പ്രണയിതാവും ജോക്കറുമാകുന്ന അവസ്ഥ ഷാരൂഖിനോളം ആത്മാവബോധത്തോടെ അവതരിപ്പിക്കാന്‍ മറ്റാരുമില്ല. പക്ഷേ അദ്ദേഹം മറ്റൊരു 'സ്വദേശ്' ചെയ്യുന്നതിന്റെയും ത്രിവര്‍ണ്ണക്കൊടി പാറിക്കുന്നതിന്റെയും തിരക്കിലായിപ്പോയി. എല്ലാം ചെയ്യാന്‍ ശ്രമിച്ച്, ഒന്നും കിട്ടാതെ ആവുന്ന അവസ്ഥയിലുമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2018/10/Read-in-English-Logo.jpg)