Vijay Superum Pournamiyum movie review: പുതുമകളൊന്നമില്ല, പക്ഷേ കണ്ടിരിക്കാം

Vijay Superum Pournamiyum movie reiew: ഇടക്കിടെ വരുന്ന ഹാസ്യരംഗങ്ങളും വൈകാരിക പ്രകടനങ്ങളുമല്ലാതെ പുതുമകൾ ഒന്നും ചിത്രത്തില്ലില്ല

Vijay Superum Pournamiyum, Vijay Superum Pournamiyum review, comedy movie, Vijay Superum Pournamiyum movie review, Vijay Superum Pournamiyum critics review, Vijay Superum Pournamiyum comedy movie, nVijay Superum Pournamiyum audience review, Vijay Superum Pournamiyum public review, Asif Ali, Aishwarya Lekshmi, Aju Varghese, malayalam movies, malayalam cinema, entertainment, movie review, വിജയ്‌ സൂപ്പറും പൗര്‍ണമിയും, വിജയ്‌ സൂപ്പറും പൗര്‍ണമിയും റിവ്യൂ, വിജയ്‌ സൂപ്പറും പൗര്‍ണമിയും റേറ്റിംഗ്, വിജയ്‌ സൂപ്പറും പൗര്‍ണമിയും നിരൂപണം, വിജയ്‌ സൂപ്പറും പൗര്‍ണമിയും ആസിഫ് അലി, ആസിഫ് അലി, സിനിമാ റിവ്യൂ, സിനിമാ റേറ്റിംഗ്, ഈയാഴ്ചത്തെ സിനിമാ റിലീസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Vijay Superum Pournamiyum movie reiew: സൂപ്പറല്ലാത്ത വിജയ് എന്ന ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്ന് വന്ന് സൂപ്പറാക്കുന്ന പൗർണമിയുടേയും കഥയാണ് ജിസ് ജോയ് സംവിധാനത്തിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷമിയും അഭിനയിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ പറയുന്നത്. ജിസ് ജോയുടെ മുന്‍കാല  ചിത്രങ്ങള്‍ പോലെ (‘ബൈസൈക്കിള്‍ തീവ്സ്’, ‘സണ്‍‌ഡേ ഹോളിഡേ’ എന്നിവ പോലെ  കുടുംബ പ്രേക്ഷകരെ തന്നെയാണ് ‘വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രവും ലക്ഷ്യമിടുന്നത്. ‘മോട്ടിവേഷൻ’, ‘പോസിറ്റിവിറ്റി’, ‘ട്വിസ്റ്റ്’ എന്നീ ചേരുവകളാൽ ഒരുക്കുന്ന ‘ഫീൽ ഗുഡ്’ അനുഭവമാണ് ജിസ് ജോയ് ചിത്രങ്ങളുടെ പ്രത്യേകത. ഈ ചേരുവകൾ തന്നെയാണ് ‘വിജയ് സൂപ്പറും പൗർണമി’യിലും അടങ്ങിയിരിക്കുന്നത്. ഇടക്കിടെ വരുന്ന ഹാസ്യരംഗങ്ങളും വൈകാരിക പ്രകടനങ്ങളുമല്ലാതെ പുതുമകൾ ഒന്നും ചിത്രത്തില്ലില്ല. അതിനാൽ തന്നെ പ്രേക്ഷക മനസ്സുകളെ ചിത്രം സ്‌പർശിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

വീട്ടുകാരുടെ താൽപ്പര്യങ്ങൾ അനുസരിച്ച് സ്വന്തം സ്വപ്നങ്ങൾ വേണ്ടെന്ന് വെയ്ക്കാനൊരുങ്ങുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ പറയുന്നത്. ഷെഫ് ആകുക എന്ന സ്വപ്‌നം വെടിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് ബിടെക്ക് പഠിക്കുന്ന അലസ്സനും ആത്മവിശ്വാസക്കുറവുമുള്ള വിജയിന്റെ വേഷമാണ് ആസിഫ് അലി ചിത്രത്തിൽ കൈകാര്യം ചെയ്‌തിരിക്കുന്നത്. ചെറുപ്പം മുതലേ നല്ല ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന ‘സൂപ്പർ ഗേൾ’ എന്ന് വീട്ടുകാർ വിശ്വസിക്കുകയും എന്നാൽ കൈവെക്കുന്ന ബിസിനസ്സ് എല്ലം പരാജയപ്പെടുകയും ചെയ്യുന്ന എംബിഎക്കാരിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പൗർണമി എന്ന കഥാപാത്രം. അവിചാരിതമായി ഇരുവരും കണ്ടുമുട്ടുന്നതോടെയാണ് കഥ മുന്നേറുന്നത്.

 

Vijay Superum Pournamiyum movie reiew: തൊഴിൽ രംഗത്തും ജീവിതത്തിലും മുന്നേറാൻ ശ്രമിക്കുന്ന ബിടെക്ക് ബിരുദധാരിയുടെ വേഷമാണ് ആസിഫ് അലി വിജയ് സൂപ്പറും പൗർണമിയിലും അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസം കുറവുള്ള അലസനായ കഥാപാത്രമായി അസിഫ് അലി നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആസ്ഥാന ബിടെക്ക് യുവാവെന്ന പദവി ആസിഫ് അലിക്ക് നൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശുഭാപ്തിവിശ്വാസമുള്ള ബോൾഡ് ആയ കഥാപാത്രമായാണ് ഐശ്വര്യ ലക്ഷമി എത്തിയിരിക്കുന്നത്. ആസിഫ് അലി – ഐശ്വര്യ ലക്ഷ്മി കൂട്ടുക്കെട്ടിലെത്തുന്ന ആദ്യ ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണമി’യും. മുൻ ചിത്രങ്ങളിലേതു പോലെത്തന്നെ കൈയ്യടക്കതോടെയാണ് ഐശ്വര്യ, പൗർണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ കൂട്ടുകാരുടെ വേഷത്തിലെത്തുന്ന ബാലു വർഗ്ഗീസിന്റെ കഥാപാത്രം പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. സിദിഖ് , രഞ്ജി പണിക്കർ, കെ.പി.എ.സി ലളിത എന്നിവരുടെ കഥാപാത്രങ്ങൾ വൈകാരിക രംഗങ്ങളെല്ലാം തനിമയോടെയാണ് കൈകാര്യം ചെയ്‌തിരിക്കുന്നു. അജു വർഗ്ഗീസ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

 

Vijay Superum Pournamiyum movie reiew: കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗോപന്റെ വിവരണത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഇത്തരം ചില പുതുമകൾ സിനിമയിൽ കൊണ്ടു വരാൻ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ജിസ് ജോയ് ശ്രമിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ ചില രംഗങ്ങൾ മുമ്പെന്നോ കണ്ടു മറന്നതാണല്ലോ എന്നൊരു തോന്നൽ പ്രേക്ഷകന്റെ മനസ്സിലുണ്ടാകും. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന ആശുപത്രി രംഗവും, മകനെ ഷെഫ് അഥവാ കുശിനിക്കാരൻ ആകാൻ കുറച്ചിൽ തോന്നുന്ന സിദിഖിന്റെ അച്ഛൻ കഥാപാത്രവും മുമ്പെങ്ങോ കണ്ടു മറന്നല്ലോ എന്ന് തോന്നിപ്പിക്കുന്നവയാണ്. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രമായ ‘പീലി ചൂപ്‌ലൂ’വിനോട് സാമ്യം പുലർത്തുന്നുണ്ട് വിജയ് സൂപ്പറും പൗർണമിയും. പെണ്ണു കാണലും, തേപ്പു കഥകളും, ചിലപ്പോഴൊക്കെ ഏച്ചുകെട്ടിയതെന്ന് തോന്നിപ്പിക്കുന്ന ഒന്നാം പകുതി അവസാനിക്കുന്നത് പെണ്ണുകാണലിനിടയക്ക് വീടു മാറി പോയെന്ന ‘ട്വിസ്റ്റിലാണ്. മടുപ്പില്ലാതെ ഒട്ടും ശ്രദ്ധ ചോർന്നുപോകാതെ കണ്ടിരിക്കാവുന്നതാണ് ഒന്നാം പകുതി.

ഇഷ്‌ടമില്ലാത്ത കല്ല്യാണത്തിന് നിർബന്ധിതനാകേണ്ടി വരുന്ന വിജയുടെ മാനസിക സംഘർഷവും, പരസ്‌പരം താങ്ങാകുന്ന വിജയ്- പൗർണമി ബന്ധത്തിന് സംഭവിക്കുന്ന ഉലച്ചിൽ ഒട്ടും റിയലിസ്റ്റിക്ക് അല്ലാത റേഡിയോ ഇന്റർവ്യുവിലൂടെ പരിഹരിക്കുന്നതും, അടുത്ത ട്വിസ്റ്റോടുകൂടി സിനിമ അവസാനിക്കും എന്ന മട്ടില്ലുള്ള എൻഡിങും അടങ്ങുന്ന രണ്ടാം പകുതിയിൽ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്.

പ്രിൻസ് ജോർജിന്റ സംഗീതം പുതുമ നിറഞ്ഞവയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവേയും, ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത് രതീഷ് രാജുമാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ.സുനിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

 

ലക്ഷ്യബോധമില്ലാത്ത അലസനായ ചെറുപ്പക്കാരനെ ലക്ഷ്യത്തിലെത്തിക്കുന്ന ‘ബോൾഡ്’ പെൺകുട്ടി എന്ന കണ്ടു മടുത്ത ചേരുവകളാണ് ഈ ചിത്രത്തിലും ആവർത്തിച്ചു വരുന്നത്. എന്നാൽ ഇടക്കിടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന രംഗങ്ങളും ‘ഫീൽ ഗുഡ്’ അനുഭവങ്ങളും നിറഞ്ഞ സിനിമ ഒറ്റത്തവണ കണ്ടിരിക്കാവുന്നതാണ്.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Vijay superum pournamiyum movie review asif ali aishwarya lekshmi

Next Story
Petta Quick Review: തലൈവരുടെ തിരിച്ചു വരവ്petta, petta review, petta movie review, petta film review, review petta, movie review petta, rajinikanth petta, petta rajinikanth, petta review rajinikanth, petta rajinikanth review, പേട്ട, പേട്ട റിവ്യൂ, പേട്ട മൂവി റിവ്യൂ, രജനീകാന്ത് പേട്ട, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com