scorecardresearch

Vichitram Movie Review & Rating: ഒരു ഡീസന്റ് ത്രില്ലർ; 'വിചിത്രം' റിവ്യൂ

Vichitram Movie Review & Rating: ഭയത്തിന്റെതായൊരു പശ്ചാത്തലം ചിത്രത്തെ എൻഗേജിങ് ആക്കി മുന്നോട്ട് നയിക്കാൻ സഹായിക്കുന്നുണ്ട്

Vichitram Movie Review & Rating: ഭയത്തിന്റെതായൊരു പശ്ചാത്തലം ചിത്രത്തെ എൻഗേജിങ് ആക്കി മുന്നോട്ട് നയിക്കാൻ സഹായിക്കുന്നുണ്ട്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vichitram, Vichitram Movie Review

Vichitram Malayalam Movie Review & Rating: ഷൈൻ ടോം ചാക്കോ, ജോളി ചിറയത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ഒരു മിസ്റ്ററി ത്രില്ലറാണ് വിചിത്രം.

Advertisment

ഒരമ്മയുടെയും അഞ്ചു മക്കളുടെയും ജീവിതത്തിലെ ചില വിചിത്രമായ സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരിൽ വീടുവിട്ടിറങ്ങേണ്ടി വന്നതാണ് ജാസ്മിന് (ജോളി ചിറയത്ത്). ഭർത്താവിന്റെ മരണത്തോടെ വീടിന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിലാണ്. ജീവിതത്തിൽ വലിയ ഉത്തരവാദിത്വബോധമൊന്നുമില്ലാതെ, എളുപ്പത്തിൽ കാശുകാരനാവാനുള്ള ആഗ്രഹവുമായി നടക്കുന്ന മൂത്തമകൻ ജാക്സൺ (ഷൈൻ ടോം ചാക്കോ), സോഷ്യൽ മീഡിയയും തന്റെ പ്രണയവുമൊക്കെയായി നടക്കുന്ന ജോയ്നർ (ബാലു വർഗീസ്) , മിതഭാഷിയായ ജസ്റ്റിൻ, ഇരട്ടകളായ സ്റ്റീഫൻ- സാവിയോ എന്നിവർക്കൊപ്പം കുഞ്ഞുകൂട്ടി പരാധീനതകളുമൊക്കെയായി കഴിയുന്നതിനിടയിൽ, സാഹചര്യവശാൽ തന്നെ ഇറക്കിവിട്ട അതേ വീട്ടിലേക്ക് ജാസ്മിന് മക്കളോടൊപ്പം തിരികെയെത്തേണ്ടി വരുന്നു. വിചിത്രമായ ചില അനുഭവങ്ങളാണ് ആ വീട്ടിൽ ജാസ്മിനെയും മക്കളെയും കാത്തിരുന്നത്. ചില നിഗൂഢതകൾ ആ വീടിനു പിന്നിലൊളിഞ്ഞിരിക്കുന്നുണ്ട്. അതെന്താണെന്ന അന്വേഷണമാണ് ചിത്രം.

ഏതു നാട്ടിലും കണ്ടെത്താവുന്ന ഒന്നാണ് നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന വീടുകളെ കുറിച്ചുള്ള പരശതം കഥകൾ. 'ഹോണ്ടഡ് ഹൗസ്' എന്ന ആശയത്തെ കേന്ദ്രീകരിച്ച് മലയാളത്തിൽ മുൻപും നിരവധി സിനിമകളുണ്ടായിട്ടുണ്ട്. 'ഭാർഗവി നിലയം' മുതലിങ്ങോട്ട് 'ഭൂതകാലം' വരെ നീളുന്ന ചിത്രങ്ങൾ. കഴിഞ്ഞ വാരം തിയേറ്ററുകളിലെത്തിയ റോഷാക്കിലും അത്തരമൊരു വീട് കാണാം. രാത്രി, ഇരുട്ട്, നിഴൽ രൂപം എന്നിവയോടൊക്കെ മനുഷ്യർക്കുള്ള സ്വാഭാവികമായ ചില ഭീതികളെയാണ് ഇത്തരം ചിത്രങ്ങളെല്ലാം അഡ്രസ് ചെയ്യുന്നത്. വിചിത്രവും മനുഷ്യർക്കുള്ള സഹജമായ ആ ഭീതികളെ അഡ്രസ് ചെയ്യുകയും അതുവഴി പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുകയും ചെയ്യുന്നൊരു ചിത്രമാണ്. ഭയത്തിന്റെതായ ഒരു പശ്ചാത്തലം ചിത്രത്തെ എൻഗേജിങ് ആക്കി മുന്നോട്ട് നയിക്കാൻ സഹായിക്കുന്നുണ്ട്.

ഷൈൻ ടോം, ജോളി ചിറയത്ത്, ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ- ഷിഹാൻ, വിഷ്ണു ആനന്ദ്, കനി കുസൃതി, കേതകി നാരായൺ, ജെയിംസ് ഏലിയ, വിഷ്ണു ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരമ്മയും അഞ്ചു ആൺ മക്കളും ഒത്തുചേരുന്ന ചിത്രത്തിലെ കുടുംബാന്തരീക്ഷവും കാഴ്ചയ്ക്കുടനീളം ഒരുന്മേഷം തരുന്നുണ്ട്. അങ്ങേയറ്റം ഡാർക്കായോ അല്ലെങ്കിൽ വൈകാരികമായോ ഒക്കെ പൊതുവെ അവതരിപ്പിക്കപ്പെടാറുള്ള അമ്മ-ആൺമക്കൾ ആത്മബന്ധത്തെ വളരെ റിയലിസ്റ്റിക്കായ രീതിയിലാണ് ഇവിടെ സംവിധായകനും എഴുത്തുകാരനും അവതരിപ്പിച്ചിരിക്കുന്നത്. സഹോദരങ്ങൾക്കിടയിലെ അടുപ്പം, വഴക്ക് എന്നിവയുടെ ചിത്രീകരണത്തിലും ആ റിയലിസ്റ്റിക് സമീപനം പ്രകടമായി കാണാം.

Advertisment
publive-image

പൊതുവെ മിസ്റ്ററി ചിത്രങ്ങളിലേക്ക് കടന്നുവരുന്ന പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളൊന്നും വിചിത്രത്തിൽ ഇല്ല എന്നതാണ് ശ്രദ്ധേയമായൊരു വസ്തുത. വളരെ ചെറിയൊരു കഥയെ യുക്തിഭദ്രമായാണ് സംവിധായകൻ അച്ചു വിജയനും തിരക്കഥാകൃത്ത് നിഖില്‍ രവീന്ദ്രനും അവതരിപ്പിച്ചിരിക്കുന്നത്. രാത്രി സീനുകളാൽ സമ്പന്നമായ ചിത്രത്തിന്റെ ഛായാഗ്രഹണവും മികവു പുലർത്തുന്നുണ്ട്. അർജുൻ ബാലകൃഷ്ണൻ ആണ് വിചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈനും ജുബൈർ മുഹമ്മദിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മിസ്റ്ററി മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

വലിയ സംഭവവികാസങ്ങളോ ട്വിസ്റ്റോ ടേണോ ഒന്നുമില്ലെങ്കിലും മിസ്റ്ററി ത്രില്ലർ ആരാധകരുടെ ഇഷ്ടം കവരാൻ ചിത്രത്തിനു സാധിക്കും. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയോടെ കൂടെ നടത്തിക്കുന്ന ചിത്രം ഒരു ശരാശരി കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.

New Release Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: