Thrissur Pooram Movie Review: മാസ് ആക്ഷൻ ചിത്രങ്ങളുടെ ബോറടിപ്പിക്കുന്ന പതിവ് ഫോർമുല: ‘തൃശൂർ പൂരം’ റിവ്യൂ

Jayasurya Starrer ‘Thrissur Pooram’ Movie Review and Rating: മാസ് ആക്ഷൻ ചിത്രങ്ങളുടെ പതിവ് ഫോർമുല പിൻതുടരുന്ന ചിത്രമാണ് ‘തൃശൂർ പൂരം’

ജയസൂര്യ, ജയസൂര്യ തൃശൂര്‍ പൂരം, തൃശൂര്‍ പൂരം റേറ്റിംഗ്, Thrissur Pooram Movie, Thrissur Pooram Movie review, Thrissur Pooram Movie rating, Thrissur Pooram review, Thrissur Pooram Movie rating, Thrissur Pooram Date

Jayasurya Starrer ‘Thrissur Pooram’ Movie Review and Rating: ‘തൃശൂർ പൂരം’ എന്നു കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചില ബിംബങ്ങളും കാഴ്ചകളുമുണ്ട്. തലയെടുപ്പോടെ നിൽക്കുന്ന കൊമ്പൻമാർ, കൊട്ടിക്കയറുന്ന ചെമ്പട മേളവും ഇലഞ്ഞിത്തറമേളവും, കുടമാറ്റം, പൂരപ്പറമ്പിനെ ത്രസിപ്പിക്കുന്ന വെടിക്കെട്ട് അങ്ങനെയങ്ങനെ കാഴ്ചയെയും കേൾവിയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന വിസ്മയക്കാഴ്ചയാണ് ആ പേരിനൊപ്പം ഓരോ പൂരപ്രേമിയുടെയും മനസിലേക്ക് ഓടിയെത്തുക.

എന്നാൽ ‘പൂര’ത്തിന്റെ ആവേശമോ ത്രസിപ്പിക്കുന്ന കാഴ്ചകളോ ഒന്നുമില്ലാതെ രണ്ടര മണിക്കൂർ പ്രേക്ഷകരെ അത്യാവശ്യം ബോറടിപ്പിക്കുന്ന ചിത്രമാണ് ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹനൻ സംവിധാനം ചെയ്ത ‘തൃശൂർ പൂരം’.

പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്ത് നടത്തിയ ഒരു കൊലയാണ് ഗുണ്ടാജീവിതത്തിലേക്ക് ഗിരിയെ എത്തിക്കുന്നത്. തൃശൂർ നഗരത്തിലെ പ്രമുഖ ക്രിമനൽ വക്കീലായ രാജലക്ഷ്മിയുടെ പരിചരണത്തിലാണ് കുഞ്ഞ് ഗിരിയും അവന്റെ അമ്മയും. വക്കീലമ്മ എന്ന് ഗിരി സ്നേഹത്തോടെ വിളിക്കുന്ന രാജലക്ഷ്മിയെ കൊല്ലാൻ വരുന്ന ഗുണ്ടയുടെ കുത്തേറ്റ് ഗിരിയുടെ അമ്മ മരിക്കുന്നു. അതോടെ ഗിരിയുടെ ജീവിതം മാറുകയാണ്.

അമ്മയെ കൊന്നവനോടുള്ള പക കുഞ്ഞ് ഗിരിയെ പ്രതികാരദാഹിയാക്കുന്നു. ഒടുവിൽ അമ്മയുടെ കൊലയാളിയെ സമർത്ഥമായി തന്നെ ഗിരി കൊല്ലുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട് ജുവനൈൽ ഹോമിൽ എത്തുന്ന ഗിരിയ്ക്ക് അവിടെനിന്ന് എന്തിനും കൂടെ നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളെ ലഭിക്കുന്നു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന ഗിരി സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവാകുന്നു. വക്കീലമ്മയാണ് ഓരോ കേസുകളിൽനിന്ന് ഗിരിയെ രക്ഷപ്പെടുത്തുന്നത്.

Read more: Prathi Poovankozhi Movie Review: പ്രതീക്ഷയാകുന്ന സ്ത്രീപക്ഷ സിനിമ: ‘പ്രതി പൂവന്‍കോഴി’ റിവ്യൂ

എന്നാൽ, തല്ലും കുത്തുമൊക്കെയായി നടക്കുന്ന ആ ഗുണ്ടാ ജീവിതത്തിലേക്ക് വേണി (സ്വാതി റെഡ്ഡി) എത്തുന്നതോടെ വീണ്ടും ഗിരിയുടെ ജീവിതം മാറുകയാണ്. ഗിരിയെയും കൂട്ടുകാരെയും യഥാർത്ഥ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നത് വേണിയാണ്. എന്നിരുന്നാലും കൂടെയുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഗിരി വീണ്ടും ടൂൾസ് എടുക്കും.​ അതാണ് അവസ്ഥ. നഗരത്തിൽ ഉണ്ടായ ചില സംഭവവികാസങ്ങളിൽ ഗിരിയുടെ കൂട്ടുകാർ പെടുന്നതോടെ അവരെ രക്ഷിക്കാൻ ഗിരിയ്ക്ക് രംഗത്തിറങ്ങേണ്ടി വരുന്നു. അത് ചില വമ്പൻമാരുമായി കൊമ്പുകോർക്കാൻ കാരണമാകുകയും പുതിയ ശത്രുതകളിലേക്ക് ഗിരിയെ നയിക്കുകയും ചെയ്യുന്നു. വെട്ടും കുത്തും പ്രതികാരവുമൊക്കെയായി പതിവ് ക്വട്ടേഷൻ ചിത്രങ്ങളുടെ ശൈലിയിൽ തന്നെയാണ് പിന്നീടങ്ങോട്ട് കഥയുടെ സഞ്ചാരം.

മാസ് ആക്ഷൻ ചിത്രങ്ങളുടെ പതിവ് ഫോർമുല പിൻതുടരുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. നായകനെ അവതരിപ്പിക്കുന്നതിൽ മുതൽ അവസാനം വരെ ചിത്രം പിന്തുടരുന്നത് കണ്ടുപഴകിയ പതിവ് ശൈലികൾ തന്നെ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത, പ്രേക്ഷകരുമായി ഇമോഷണലി കണക്റ്റ് ആവാത്ത കഥയാണ് ചിത്രത്തെ വിരസമാക്കുന്നത്.

മാസ് ലുക്കിലെത്തുന്ന ജയസൂര്യയുടെ സാന്നിധ്യവും ആക്ഷൻ രംഗങ്ങളുമാണ് അൽപ്പമെങ്കിലും സിനിമയെ ലൈവ് ആക്കുന്നത്. വെട്ടാനും കുത്താനും മടിയില്ലാത്ത, ഭാര്യയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ അക്രമങ്ങളിൽനിന്നു മാറിനിൽക്കാൻ ശ്രമിച്ചാലും പെട്ടുപോവുന്ന പുള്ള് ഗിരി എന്ന ഗുണ്ടയെ മികവോടെ അവതരിപ്പിക്കാൻ ജയസൂര്യ ശ്രമിച്ചിട്ടുണ്ട്. നായികയായി എത്തിയ സ്വാതി റെഡ്ഡിയ്ക്ക് ചിത്രത്തിൽ അധികമൊന്നും ചെയ്യാനില്ല. ഒന്നു രണ്ടു സീനുകളിൽ മാത്രമേ അൽപ്പമെങ്കിലും പെർഫോം ചെയ്യാവുന്ന അവസരം സ്വാതിയ്ക്ക് ലഭിക്കുന്നുള്ളൂ. സാബു, ഇന്ദ്രൻസ്, ടിജെ രവി, ശ്രീജിത്ത് രവി, വിജയ് ബാബു, മനു, സുധീർ കരമന, മണിക്കുട്ടൻ, സുദേവ് നായർ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

ആക്ഷനാണ് ചിത്രം ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത്. എന്നാൽ കാഴ്ചക്കാരന് ആകർഷകമായി തോന്നുന്ന രീതിയിലുള്ള ആക്ഷൻ സ്വീകൻസുകൾ ചിത്രത്തിൽ അധികമില്ലെന്നു തന്നെ പറയാം. രണ്ടാം പകുതിയിലെ ഇഴച്ചിൽ, ആക്ഷൻ സീനുകൾ സമ്മാനിക്കുന്ന ആവർത്തന വിരസത എന്നിവയും ബോറടിപ്പിക്കുന്നുണ്ട്. മാസ് ചിത്രത്തിന്റെ ഓളമാണ് ഈ ഉത്സവകാലത്ത് പ്രതീക്ഷിക്കുന്നതെങ്കിൽ ‘തൃശൂർ പൂരം’ നിങ്ങളെ നിരാശപ്പെടുത്തും.

Read more: Driving License Movie Review: അത്യന്തം നാടകീയം:’ഡ്രൈവിംഗ് ലൈസന്‍സ് റിവ്യൂ

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Thrissur pooram movie review and rating jayasurya

Next Story
Driving License Movie Review: താരവും ആരാധകനും ഏറ്റുമുട്ടുമ്പോള്‍:’ഡ്രൈവിങ് ലൈസന്‍സ് റിവ്യൂഡ്രൈവിംഗ് ലൈസെന്‍സ് റിവ്യൂ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസെന്‍സ്, ഡ്രൈവിംഗ് ലൈസെന്‍സ് റേറ്റിംഗ്, Driving License Movie, Driving License Movie review, Driving License Movie rating, Driving License review, Driving License Movie rating,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express