scorecardresearch

Thattumpurathu Achuthan Movie Review: കണ്ട കാഴ്ചകളുടെ ആവർത്തനങ്ങൾ: ‘തട്ടുംപുറത്ത് അച്യുതന്‍’ റിവ്യൂ

Thattumpurathu Achuthan movie review: സ്ഥിരം ട്രാക്കില്‍, ഒരേ ദിക്കിലേക്ക് സഞ്ചരിക്കുന്ന, പതിവു യാത്രക്കാരെ കയറ്റിയോടുന്ന ഒരു വണ്ടിയാണ് ‘തട്ടുംപുറത്ത് അച്യുതൻ’

Thattumpurathu Achuthan, Thattumpurathu Achuthan review, comedy movie, Thattumpurathu Achuthan movie review, Thattumpurathu Achuthan critics review, Thattumpurathu Achuthan comedy movie, Thattumpurathu Achuthan audience review, Thattumpurathu Achuthan public review, Kunchacko Boban, Lal Jose, Sravana, Kalabhavan Shajohn, Hareesh Kanaran, malayalam movies, malayalam cinema, entertainment, movie review, തട്ടുമ്പുറത്ത് അച്യുതന്‍, തട്ടുമ്പുറത്ത് അച്യുതന്‍ റിവ്യൂ, തട്ടുമ്പുറത്ത് അച്യുതന്‍ റേറ്റിംഗ്, തട്ടുമ്പുറത്ത് അച്യുതന്‍ നിരൂപണം, തട്ടുമ്പുറത്ത് അച്യുതന്‍ സിനിമാ റിവ്യൂ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kunchako Boban starrer Thattumpurathu Achuthan movie review: ഒരാളുടെ സ്വപ്നങ്ങളിലൂടെ മറ്റൊരാൾക്ക് അയാളുടെ ഭാവിയും മുന്നിലെ പ്രതിബന്ധങ്ങളും കാണിച്ചു കൊടുക്കുന്ന ദൈവം. മനുഷ്യരുന്നയിക്കുന്ന അപേക്ഷകൾക്ക് അപരിചിതരായ മനുഷ്യരിലൂടെ പരിഹാരമെത്തിക്കുന്ന ദൈവസാന്നിധ്യം. ഒന്നോ രണ്ടോ വരിയിൽ നിർവ്വചിക്കാൻ പറഞ്ഞാൽ, ‘വിശ്വസിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ‘എന്നു പറയുന്നതു പോലെ ഒരു ശുഭകരമായ സന്ദേശം നൽകുന്ന ചിത്രമാണ് ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിന്റെ ‘തട്ടുംപുറത്ത് അച്യുതൻ’. എന്നാൽ ഹൃദയസ്പർശിയായ കഥയേയും ആശയത്തേയും പ്രേക്ഷക മനസ്സുകളെ സ്പര്‍ശിക്കുന്ന രീതിയില്‍ സന്നിവേശിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു പോവുകയാണ് സിനിമ.

ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥകൾ ഒരുക്കാൻ ഇഷ്ടപ്പെടുന്ന സംവിധായകൻ ലാല്‍ ജോസ് ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത് പ്രളയാനന്തര കേരളത്തിലെ ചേലപ്പുറം എന്ന ഗ്രാമമാണ്. ഇടയ്ക്കിടെ സ്വപ്നം കാണുകയും ആ വിചിത്രമായ സ്വപ്നങ്ങളെല്ലാം ഫലിക്കുന്നതിന് സാക്ഷിയാവുകയും ചെയ്യുന്ന കുഞ്ഞൂട്ടനെന്ന ഒരു ചെറിയ കുട്ടിയുടെ സ്വപ്നത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. അതു വരെ കണ്ട് പരിചയം പോലുമില്ലാത്ത ഒരു ചെറുപ്പക്കാരന്റെ വിവാഹം മുടങ്ങുന്ന സ്വപ്നമാണ് ഒരുദിവസം കുഞ്ഞൂട്ടനെ ഞെട്ടിയുണർത്തുന്നത്.

പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിൽ മരണമടഞ്ഞ ഒരച്ഛന്റെ മകനാണ് കുഞ്ഞൂട്ടൻ. അച്ഛന്റെ മരണത്തോടെ അമ്മയ്ക്കൊപ്പം അമ്മയുടെ നാട്ടിലേക്ക് താമസത്തിനെത്തിയതാണ് അവൻ. തന്റെ സ്വപ്നങ്ങൾ വെറുതെയാവില്ലെന്നു വിശ്വസിക്കുന്ന കുഞ്ഞൂട്ടനെ ആ സ്വപ്നം ഉണർന്നിട്ടും വേട്ടയാടുന്നു. ഒടുവിൽ, സ്വപ്നത്തിലെ ആ ചേട്ടനെ അതേ നാട്ടിൻപുറത്തു തന്നെ കുഞ്ഞൂട്ടൻ കണ്ടെത്തുകയാണ്. ആ ചെറുപ്പക്കാരനാണ് അച്യുതൻ.

വലിയ കൃഷ്ണഭക്തിയും അമ്പലക്കമ്മറ്റിയും പലചരക്കു കടയിലെ ജോലിയുമൊക്കെയായി നടക്കുന്ന നാടിനും വീടിനും പ്രിയങ്കരനായ ഒരു ചെറുപ്പക്കാരനാണ് അച്യുതൻ. അസുഖബാധിതനായ അച്ഛനും നല്ലവരും ‘ആകാംക്ഷ’യുടെ അസുഖമുള്ള കുറച്ച് അയൽക്കാരും കല്യാണം ഉറപ്പിക്കപ്പെട്ട പെണ്ണിനെ കുറിച്ചുള്ള സ്വപ്നങ്ങളുമൊക്കെയായി നടക്കുന്ന അച്യുതനെ കുഞ്ഞൂട്ടന്റെ സ്വപ്നത്തിന്റെ കഥ അസ്വസ്ഥനാക്കുന്നു.

പതിയെ കുഞ്ഞൂട്ടന്റെ സ്വപ്നം സത്യമാവുകയാണ്, ഇടയ്ക്കിടെ കുഞ്ഞൂട്ടന്റെ ജീവിതത്തിലേക്ക് അച്യുതനെ കുറിച്ചുള്ള പുതിയ പുതിയ സ്വപ്നങ്ങൾ വന്നു കയറി കൊണ്ടിരിക്കുന്നു. അതിന് അനുസരിച്ച് തന്നെ അച്ചുതന്റെ ജീവിതവും സംഭവബഹുലമാകുകയാണ്, സുഹൃത്തിനെ സഹായിക്കാൻ പോയി കള്ളൻ പരിവേഷം കിട്ടുന്നു. പല തവണ ഏടാകൂടങ്ങളിൽ ചെന്നു കയറുമ്പോഴും കൃഷ്ണഭക്തി അച്യുതന് കൂട്ടാവുന്നു, പലപ്പോഴും അയാളൊരു ‘കൃഷ്ണൻ’ തന്നെയായി മാറുന്നു. കൊച്ചൂട്ടന്റെ സ്വപ്നങ്ങളിലൂടെ അച്യുതൻ തന്റെ നിയോഗങ്ങളിലേക്ക് എത്തിച്ചേരുകയാണ്.

Thattumpurathu Achuthan, Thattumpurathu Achuthan review, comedy movie, Thattumpurathu Achuthan movie review, Thattumpurathu Achuthan critics review, Thattumpurathu Achuthan comedy movie, Thattumpurathu Achuthan audience review, Thattumpurathu Achuthan public review, Kunchacko Boban, Lal Jose, Sravana, Kalabhavan Shajohn, Hareesh Kanaran, malayalam movies, malayalam cinema, entertainment, movie review, തട്ടുമ്പുറത്ത് അച്യുതന്‍, തട്ടുമ്പുറത്ത് അച്യുതന്‍ റിവ്യൂ, തട്ടുമ്പുറത്ത് അച്യുതന്‍ റേറ്റിംഗ്, തട്ടുമ്പുറത്ത് അച്യുതന്‍ നിരൂപണം, തട്ടുമ്പുറത്ത് അച്യുതന്‍ സിനിമാ റിവ്യൂ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kunchako Boban starrer Thattumpurathu Achuthan movie review: സ്വപ്നവും യാഥാർത്ഥ്യവും യാദൃശ്ചികതകളുമൊക്കെ കൂടിക്കലരുന്ന ഒരു രീതിയിയാണ്ചിത്രത്തിലുടനീളം തിരക്കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നതെങ്കിലും ആ പരീക്ഷണം കഥ പറച്ചിനെ വേണ്ട രീതിയിൽ സഹായിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങൾക്കും കഥാമുഹൂർത്തങ്ങൾക്കുമെല്ലാം വല്ലാത്തൊരു ആവർത്തന വിരസത അനുഭവപ്പെടും. ലാൽ ജോസ് തന്നെ പലയാവർത്തി ചെയ്ത സിനിമകളുടെ ഗ്രാമപരിസരങ്ങളിലും വൈകാരികപരിസരങ്ങളിലുമൊക്കെ തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളും നിൽക്കുന്നത്. പാലുണ്ണിയേയും ചക്ക ഗോപനേയുമെല്ലാം സൃഷ്ടിച്ച അതേ അച്ചിലിട്ട് തന്നെ അച്യുതൻ എന്ന കഥാപാത്രത്തെയും രൂപപ്പെടുത്തിയെടുത്തപ്പോൾ തനിയാവർത്തങ്ങളുടെ മേളനമായി മാറുകയാണ് ‘തട്ടുംപുറത്ത് അച്യുതൻ’.

പുതുമകളൊന്നും എടുത്തുപറയാനില്ലാത്ത, ലാൽജോസ് ചിത്രങ്ങളുടെ സ്ഥിരം പാറ്റേണുകളിൽ തന്നെ വാർത്തെടുക്കപ്പെട്ട ഒരു സിനിമയാണ് ‘തട്ടുംപുറത്ത് അച്യുതനും’. കുഞ്ചാക്കോ ബോബൻ മുൻപു ചെയ്തുവെച്ച പല കഥാപാത്രങ്ങളുടെയും നിഴൽ ‘ അച്യുതന്റെ’ തലയ്ക്ക് മുകളിലുണ്ട്. ഒരു നാട്ടിൻപ്പുറ അന്തരീക്ഷത്തിന് വേണ്ട ഓളം ഉണ്ടാക്കികൊണ്ട് നെടുമുടി വേണു, കൊച്ചുപ്രേമൻ, വിജയരാഘവൻ, സംവിധായകൻ ജോസ് ആന്റണി, ഇർഷാദ്, ഹരീഷ് കണാരൻ, സേതുലക്ഷിയമ്മ, കലാഭവൻ ഷാജോൺ, താരകല്യാൺ, ബിന്ദുപണിക്കർ,​ ബിജു സോപാനം, സന്തോഷ് കീഴാറ്റൂർ, മാസ്റ്റര്‍ അദിഷ്, അനില്‍ മുരളി, സുബീഷ്, എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇരട്ട സംവിധായകരായ അനിൽ ബാബു കൂട്ടുക്കെട്ടിലെ ബാബുവിന്റെ മകൾ ശ്രാവണയാണ് ചിത്രത്തിലെ നായികയാവുന്നത്. ബ്ലാക്ക് മെയിൽ ചെയ്യുന്ന പഴയ സുഹൃത്തിനോട് മുഖത്തു നോക്കി നാലു വാക്കുപോലും പറയാൻ പോലും ധൈര്യമില്ലാത്ത പാവംപിടിച്ച കുട്ടിയുടെ മുഖവുമായി കഥയിൽ പലയിടത്തും വന്നുപോകുന്നുണ്ടു എന്നതിനപ്പുറം വ്യക്തിത്വമൊന്നും അവകാശപ്പെടാനില്ല ശ്രാവണയുടെ ‘ജയലക്ഷ്മി’ എന്ന കഥാപാത്രത്തിന്. തട്ടിൻപ്പുറത്തിരുന്ന് കാമുകിയെ നോക്കി കാണുന്ന ‘മീശമാധവന്റെ’ പ്രണയസങ്കൽപ്പത്തിന്റെ കുറച്ചൂടി വിപുലീകരിച്ച സാധ്യതകളാണ് അച്യുതൻ കാണിച്ചുതരുന്നത്.

കൂട്ടത്തിൽ എടുത്തുപ്പറയാവുന്ന അഭിനയം കാഴ്ച വെച്ചിരിക്കുന്നത് കുഞ്ഞൂട്ടനായി എത്തിയ മാസ്റ്റർ അദിഷ് ആണ്. കുഞ്ചാക്കോ ബോബനും മാസ്റ്റർ​ അദിഷും തമ്മിലുള്ള കോമ്പിനേഷൻ സീനുകളൊക്കെ ഭേദപ്പെട്ടതാണ്. സിനിമയുടെ ദൃശ്യങ്ങളും പാട്ടുകളും മികവു പുലർത്തുന്നുണ്ട്. കൃഷ്ണഭക്തിഗാനത്തിന്റെ ബിജിഎം ഇട്ടുള്ള സ്റ്റണ്ട് സീനൊക്കെ അൽപ്പം അക്രമമായി തോന്നാമെങ്കിലും തിയേറ്ററുകളിൽ ചിരിയുണർത്തുന്നുണ്ട്.

സ്ഥിരം ട്രാക്കിലേക്കോടുന്ന, ഒരേ ദിക്കിലേക്ക് സഞ്ചരിക്കുന്ന പതിവു യാത്രക്കാരെ കയറ്റിയോടുന്ന ഒരു വണ്ടിയാണ് ‘തട്ടുംപുറത്ത് അച്യുതൻ’. യാത്രയിൽ പരിചിതമായ മുഖങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർക്ക്, കണ്ട കാഴ്ചക്കളിലേക്ക് തന്നെ യാത്ര നടത്താൻ ആഗ്രഹിക്കുന്ന യാത്രക്കാരാണ് നിങ്ങളെങ്കിൽ ‘തട്ടുംപുറത്ത് അച്യുതൻ’ നിങ്ങൾക്കുള്ള സിനിമയാണ്. അതല്ല, പുത്തൻ കാഴ്ചകളുടെയും കാണാക്കാഴ്ചകളുടെയും ഉണർവ്വുള്ള ഒരു ചിത്രമാണ് നിങ്ങൾ തേടുന്നതെങ്കിൽ ‘തട്ടുംപുറത്ത് അച്യുതൻ’ നിങ്ങളെ നിരാശപ്പെടുത്തും.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Thattumpurathu achuthan movie review rating kunchacko boban