Latest News

Soothrakkaran Review: ഗോകുല്‍ സുരേഷ് തിളങ്ങുന്ന ‘സൂത്രക്കാരന്‍’

Soothrakkaran Movie Review in Malayalam: നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോകുല്‍ സുരേഷിന്റെയും നിരഞ്ജിന്റെയും പ്രകടനമാണ് എടുത്തു പറയേണ്ട ഘടകം

soothrakkaran movie, soothrakkaran movie review, romantic movie, soothrakkaran review, soothrakkaran critics review, soothrakkaran horror movie, soothrakkaran movie audience review, soothrakkaran movie public review, priya prakash varrier, roshan abdul rahoof, malayalam movies, malayalam cinema, entertainment, movie review, സിനിമാ റിവ്യൂ, സിനിമ റിവ്യൂ, സിനിമാ നിരൂപണം, സിനിമ നിരൂപണം, സൂത്രക്കാരന്‍, സൂത്രക്കാരന്‍ റിവ്യൂ, സൂത്രക്കാരന്‍ റേറ്റിംഗ്, ഗോകുല്‍ സുരേഷ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Gokul Suresh Starrer Soothrakkaran Movie Review: സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും പ്രധാനവേഷങ്ങളിലെത്തിയ ‘സൂത്രക്കാരന്‍’, ഫാമിലി ത്രില്ലര്‍ ഴോണറില്‍ വരുന്ന ചിത്രമാണ്. എന്നാല്‍ ത്രില്ലടിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒരു പരിധി വരെ മാത്രം എന്ന് കുറിക്കേണ്ടി വരും.

ഒരു കൊലപാതക സീനില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. മഴയുള്ള ഒരു രാത്രിയില്‍ വിജനമായൊരു സ്ഥലത്തുവച്ച് ബാലചന്ദ്രന്‍ (സന്തോഷ് കീഴാറ്റൂര്‍) എന്ന മധ്യവയസ്‌കന്‍ കൊല്ലപ്പെടുകയാണ്. നാട്ടിലെ പ്രമാണിമാരില്‍ ഒരാളാണ് അയാള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് മഠത്തില്‍ ശ്രീധരന്‍, പറമ്പില്‍ പ്രഭാകരന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അന്നാട്ടില്‍ ഒരു സൊസൈറ്റി കെട്ടിപ്പടുത്തുയര്‍ത്തിയ മൂവര്‍ സംഘത്തിലെ സകലര്‍ക്കും പ്രിയങ്കരനായ വ്യക്തിയാണ് ബാലചന്ദ്രന്‍. ‘അങ്ങനെയൊരു മനുഷ്യനെ ആരു കൊല്ലാന്‍ ?’ എന്നാണ് ബാലചന്ദ്രന്റെ മരണവിവരമറിഞ്ഞ നാട്ടുകാരുടെയെല്ലാം അതിശയം. ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ അതൊരു അപകടമരണമായി വിധിയെഴുതി പൊലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നു.

ബാലചന്ദ്രന്റെ മരണം തളര്‍ത്തിയ ശ്രീധരന്റെയും (ലാലു അലക്‌സ്), പ്രഭാകരന്റെയും (വിജയരാഘവന്‍) ജീവിതത്തിലേക്ക് ബാലചന്ദ്രന്റെ മകള്‍ അശ്വതി (വര്‍ഷ ബൊല്ലമ്മ) എത്തുകയാണ്. ഇരുകുടുംബങ്ങളും രണ്ടു കയ്യും നീട്ടി അശ്വതിയെ സ്വീകരിക്കുന്നു. ശ്രീധരന്റെയും പ്രഭാകരന്റെയും മക്കളായ അരവിന്ദന്‍, ശ്രീജിത്ത് (യഥാക്രമം ഗോകുല്‍ സുരേഷ്, നിരഞ്ജ്) എന്നിവരുടെ മനസ്സിലേക്കു കൂടിയായിരുന്നു അശ്വതിയുടെ കടന്നുവരവ്.

Gokul Suresh Starrer Soothrakkaran Movie Review: ഒരു ത്രികോണപ്രണയത്തിന്റെ ട്രാക്കിലേക്ക് കഥ മാറിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഇരുവീട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കുടുംബത്തില്‍ മറ്റൊരു മരണം കൂടി സംഭവിക്കുന്നത്. അവിടെ മുതലാണ് സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവം വന്നു ചേരുന്നത്. ആരാണ് ഈ രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ?, എന്താണ് കൊലയാളിയുടെ ലക്ഷ്യം ?, തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്ര. ക്ലൈമാക്‌സ് വരെ ആ ആകാംക്ഷ നിലനിര്‍ത്തി കൊണ്ടു പോവാന്‍ സംവിധായകന്‍ അനില്‍ രാജിനു ശ്രമിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളും നല്‍കിയിട്ടുണ്ട്. അനില്‍ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോകുല്‍ സുരേഷിന്റെയും നിരഞ്ജിന്റെയും പ്രകടനമാണ് എടുത്തു പറയേണ്ട ഘടകം. ഗോകുലിനെ അപേക്ഷിച്ച് നിരഞ്ജിനു സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വച്ചിരിക്കുന്നത്. നടനെന്ന രീതിയിലുള്ള വളര്‍ച്ച ഇരുവരുടെയും പ്രകടനങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. കൂളിംഗ് ഗ്ലാസ്സ് വെച്ചും മുണ്ടു മടക്കി കുത്തിയുമെല്ലാം മാസ്സ് സ്റ്റൈലില്‍ വന്നിറങ്ങുന്ന ഗോകുല്‍ പലപ്പോഴും പഴയ സുരേഷ്‌ ഗോപിയെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സിനിമയിലെ ഒരു കഥാപാത്രം പറയുന്നതുപോലെ ‘ഇതാര് ആനക്കാട്ടില്‍ ചാക്കോച്ചിയ്ക്ക് കമ്മീഷണറില്‍ ഉണ്ടായ മകനാണോ ?’ എന്നു തോന്നിപ്പിക്കുന്നത്രയും വൈബ്രന്റായി, പതര്‍ച്ചകളില്ലാതെ സ്‌ക്രീനില്‍ നിറയുന്ന ഗോകുല്‍ തന്നെയാണ് ‘സൂത്രക്കാരനി’ലെ താരം.

മന്ദാരത്തില്‍ ആസിഫ് അലിയുടെ നായികയായി എത്തിയ വര്‍ഷ ബൊല്ലമ്മയാണ് ഈ ത്രികോണപ്രണയകഥയില്‍ നായികയായെത്തുന്നത്. മുന്‍ചിത്രത്തേക്കാള്‍ ഭേദപ്പെട്ട രീതിയില്‍ തന്റെ വേഷം കൈകാര്യം ചെയ്യാന്‍ വര്‍ഷയ്ക്ക് സാധിച്ചിട്ടുണ്ട്. പൊലീസ് വേഷത്തിലെത്തുന്ന പത്മരാജ് രതീഷും തന്റെ കഥാപാത്രത്തെ മിഴിവുറ്റ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. പതിവു പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും മാറി തന്റേതായൊരു സ്റ്റൈല്‍ കഥാപാത്രത്തിന് പകരാന്‍ പത്മരാജിനു സാധിച്ചു. ലാലു അലക്‌സും വിജയരാഘവനുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളില്‍ തിളങ്ങിയപ്പോള്‍ സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വ്വതി, കൈലാസ്, ചാന്ദ്‌നി, സരയു, ഷമ്മി തിലകന്‍, സിദ്ദിഖ്, അഞ്ജന ഹരിദാസ്‌ എന്നിവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

അനില്‍ നായരുടെ ഛായാഗ്രഹണം ‘സൂത്രക്കാരന്റെ’ പ്ലസ് പോയിന്റ് ആണ്. രാത്രി രംഗങ്ങളും ഗാനരംഗങ്ങളുമെല്ലാം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് വിച്ചു ബാലമുരളി തന്നെയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചതും ഈണം പകര്‍ന്നതും.

Gokul Suresh Starrer Soothrakkaran Movie Review: ആക്ഷനും ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ റണ്‍ രവിയാണ്. ഗോകുലിന്റെ ശരീരഘടനയെയൊക്കെ നല്ല രീതിയില്‍ ആക്ഷന്‍ സീനുകളില്‍ പ്രയോജനപ്പെടുത്താന്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്മൃതി സിനിമാസിന്റെ ബാനറില്‍ ടോമി കെ വര്‍ഗീസും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് ‘സൂത്രക്കാരന്‍’ നിര്‍മ്മിച്ചിരിക്കുന്നത്.

സാമൂഹിക പ്രസക്തിയുള്ള വിഷയമാണെങ്കിലും മലയാള സിനിമ മുന്‍പും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തന്നെയാണ് ‘സൂത്രക്കാര’നും പറയുന്നത്. ട്രീറ്റ്‌മെന്റില്‍ മാത്രമാണ് എന്തെങ്കിലും പുതുമ അവകാശപ്പെടാന്‍ സാധിക്കുക. കുറച്ചു കൂടി കരുത്തേറിയ ഒരു കഥാപരിസരവും പഞ്ചുള്ള ഒരു കഥാതന്തുവും കൂടിയുണ്ടായിരുന്നെങ്കില്‍ ഈ ട്രീറ്റ്‌മെന്റ് കുറെയും കൂടി അര്‍ത്ഥവത്തായേനെ. അതില്ലാത്തത് കൊണ്ട് തന്നെയാണ്, യുവതാരങ്ങളുടെ മികച്ച പ്രകടനം ഉണ്ടായിട്ടും ചിത്രം ശരാശരിയ്ക്ക് മേല്‍ ഉയാരാന്‍ സാധിക്കാത്തതും.

Get the latest Malayalam news and Review news here. You can also read all the Review news by following us on Twitter, Facebook and Telegram.

Web Title: Soothrakkaran malayalam movie review rating gokul suresh

Next Story
Mr. & Ms. Rowdy Review: പുതുമയുമില്ല; കഥയുമില്ലmr & ms rowdy movie, mr & ms rowdy movie review, romantic movie, mr & ms rowdy review, mr & ms rowdy critics review, mr & ms rowdy movie review, mr & ms rowdy movie audience review, mr & ms rowdy movie public review, kalidasan jayaram, aparna balamurli, shebin benson, ganapathi, vishnu govindan, malayalam movies, malayalam cinema, entertainment, movie review, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com